Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

അമാലിനൊപ്പമുളള ഫൊട്ടോയ്ക്ക് ദുൽഖറിന്റെ കമന്റ്, വിട്ടുകൊടുക്കാതെ നസ്രിയ

‘സഹോദരിമാർ’ എന്നായിരുന്നു നസ്രിയ ഫൊട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ. ഫൊട്ടോ പോസ്റ്റ് ചെയ്തതിനു പിറകേ ദുൽഖർ സൽമാൻ കമന്റിട്ടു

Nazriya Nazim, നസ്രിയ, Dulquer Salmaan, ദുൽകർ സൽമാൻ, Amal Sufiya, അമാൽ, ie malayalam, ഐഇ മലയാളം

നസ്രിയയും ദുൽഖറിന്റെ ഭാര്യ അമാലും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഇടയ്ക്കിടയ്ക്ക് ഒത്തുകൂടാറുണ്ട്. അമ്മുവെന്നു വിളിക്കുന്ന അമാലിനൊപ്പം കറങ്ങി നടക്കാനും ഷോപ്പിങ്ങിന് പോകാനുമൊക്കെ നസ്രിയ സമയം കണ്ടെത്താറുണ്ട്. ആർക്കിടെക്റ്റാണ് അമാൽ. നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയർ ചെയ്തതും അമാൽ ആയിരുന്നു.

Read More: ഇന്നിനിയില്ല, ദാ ഇതും കൂടെ, നിർത്തി; ഒരു ദിവസത്തിൽ മൂന്നു അറിയിപ്പുകൾ നടത്തി ദുൽഖർ

രണ്ടുപേരും വീണ്ടും കണ്ടുമുട്ടിയപ്പോഴുളള ചിത്രങ്ങൾ കഴിഞ്ഞ ദിവസം നസ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അമാലിനൊപ്പമുളള സെൽഫി ചിത്രങ്ങളാണ് നസ്രിയ പോസ്റ്റ് ചെയ്തത്. രണ്ടുപേരെയും ചിത്രങ്ങളിൽ കാണാൻ വളരെ ക്യൂട്ടാണ്. എവിടെ വച്ചാണ് ഫൊട്ടോ പകർത്തിയതെന്ന് വ്യക്തമല്ല. പക്ഷേ എന്തായാലും ഇവർക്കൊപ്പം ദുൽഖർ ഇല്ലായിരുന്നുവെന്ന് കമന്റ് ബോക്സിൽനിന്നും ആരാധകർക്ക് പിടികിട്ടിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

‘സഹോദരിമാർ’ എന്നായിരുന്നു നസ്രിയ ഫൊട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ. ഫൊട്ടോ പോസ്റ്റ് ചെയ്തതിനു പിറകേ ദുൽഖർ സൽമാൻ കമന്റിട്ടു. ‘റൗഡികൾ’ എന്നായിരുന്നു ദുൽഖറിന്റെ കമന്റ്. വിട്ടുകൊടുക്കാതെ നസ്രിയയും തിരിച്ചു മറുപടി കൊടുത്തു. ‘ഞങ്ങൾ ഇവിടെ അടിച്ചു പൊളിക്കുകയാ. വേഗം വാ’ എന്നായിരുന്നു നസ്രിയയുടെ കമന്റ്.

അമാൽ ആയി മാത്രമല്ല, ദുൽഖറുമായും നല്ല സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് നസ്രിയ. ദുൽഖർ വാത്സല്യത്തോടെ കുഞ്ഞി എന്നു വിളിക്കുന്ന നസ്രിയ മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെയെല്ലാം സ്ഥിരം സാന്നിധ്യമാണ്. അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുൽഖറും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങളും സന്തോഷങ്ങളും സിനിമ വാർത്തകളുമെല്ലാം നസ്രിയ സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവക്കാറുണ്ട്. ഫഹദ് സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ വളരെ സജീവമാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya nazim dulquer salmaan wife amal sufiya new photo

Next Story
പട്ടുസാരിയിൽ സുന്ദരിയായി നയൻതാര; ചിത്രങ്ങൾNayanthara, നയൻതാര, Vignesh Shivan, വിഘ്നേഷ് ശിവൻ, Rotterdam film festival, ഐഇ മലയാളം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express