/indian-express-malayalam/media/media_files/uploads/2023/08/nazriya-Fahadh.jpg)
അമൽ നീരദ് പകർത്തിയ ചിത്രമാണ് ഫഹദ് ഷെയർ ചെയ്തത്
തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയതാര ദമ്പതികളായ ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും വിവാഹ വാർഷികമാണ് ഇന്ന്. ഒൻപതാം വിവാഹ വാര്‍ഷികത്തിൽ നസ്രിയയ്ക്ക് ആശംസകൾ നേർന്ന് ഫഹദ് ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"നിന്റെ പ്രണയത്തിന് നന്ദി, ജീവിതത്തിന് നന്ദി, നമ്മുടെ 9 വര്‍ഷങ്ങള്‍," എന്നാണ് ഫഹദ് കുറിച്ചത്. പുഴയോരത്ത് കാഴ്ചകള്‍ ആസ്വദിക്കുന്ന ഫഹദിനേയും നസ്രിയയേയും ചിത്രത്തില്‍ കാണാം. ചിത്രത്തിനു മാത്രമല്ല, ചിത്രം പകർത്തിയ ആൾക്കുമുണ്ട് സവിശേഷത. മലയാളത്തിന്റെ പ്രിയ സംവിധായകനും നസ്രിയയുടെയും ഫഹദിന്റെയും കുടുംബസുഹൃത്തുമായ അമല്‍ നീരദാണ് ഈ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ.
നസ്രിയയും വിവാഹ വാർഷിക ദിനത്തിൽ ഫഹദിനൊപ്പമുള്ള ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. ചിത്രത്തിൽ ഇരുവരുടെയും വളർത്തുനായയായ ഒറിയോയും ഉണ്ട്.
2014 ലാണ് നസ്രിയയും ഫഹദും വിവാഹിതരായത്. നസ്രിയയാണ് തന്റെ ഉയര്‍ച്ചകള്‍ക്കു കാരണമെന്ന് പല അഭിമുഖങ്ങളിലും ഫഹദ് പറയാറുണ്ട്. ബാഗ്ലൂര്‍ ഡെയ്‌സ്, ട്രാന്‍സ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us