സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് നസ്രിയ നസിം. ആരാധകര്‍ക്കായി രസകരമായ വീഡിയോകളും ചിത്രങ്ങളും നസ്രിയ പങ്കുവയ്ക്കാറുണ്ട്. നിമിഷങ്ങള്‍ കൊണ്ടു തന്നെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് ആരാധകര്‍ അതെല്ലാം ഏറ്റെടുക്കാറുമുണ്ട്.ഉമ്മയ്ക്ക് പിറന്നാൾ ആശംസിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്.
‘ഹാപ്പി ബെര്‍ത്ത് ഡേ പിങ്കി ഉമ്മ, എന്ത് മാന്ത്രികതയാണിത്, നിങ്ങള്‍ സഹോദരിമാരെ പോലെ തോന്നുന്നു’വെന്നാണ് പോസ്റ്റിന് താഴെ ദുല്‍ഖര്‍ സല്മാന് കമന്റ് ചെയ്തത്. ഉമ്മ നസ്രിയയുടെ സഹോദരിയെ പോലെയുണ്ടെന്ന് നിരവധി പേര് കമന്റ് ചെയ്തിട്ടുണ്ട്. ഉമ്മയും മകളും ഒരുപോലെ ക്യൂട്ടാണെന്നുള്ള കമന്റുകളുമുണ്ട്.

‘പളുങ്ക്’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നസ്രിയ സിനിമയിലെത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, നേരം, ബാഗ്ലൂര് ഡെയ്സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടി.വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന നസ്രിയ ‘കൂടെ’യിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവരുന്നത്. ഫഹദിന്റെ നിര്‍മ്മാണക്കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമാണ് നസ്രിയ ഇപ്പോള്‍. ‘അന്റെ സുന്ദരനാകിനി’യാണ് ഏറ്റവും ഒടുവില്‍ റിലീസായ നസ്രിയ ചിത്രം. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.