Latest News

നസ്രിയയുടെ ‘കിസ്സ് ഓഫ് ലവ്’; കൂടെ നവീനും

കഴിഞ്ഞദിവസം ഫഹദിന്റെയും നസ്രിയയുടെയും യാത്രകൾക്ക് കൂട്ടായി മറ്റൊരു ചങ്ങാതി കൂടി എത്തിയിരുന്നു, പുതിയ പോർഷെ കരേര

Nazriya, നസ്രിയ, Nazriya Nazeem, നസ്രിയ നസീം, Naveen, Kiss of love, കിസ് ഓഫ് ലവ്, iemalayalam, ഐഇ മലയാളം

വിവാഹത്തിന് ശേഷം അപൂർവമായേ സിനിമകളിൽ പ്രത്യക്ഷപ്പെടാറുള്ളൂവെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നടി നസ്രിയ. ഇടയ്ക്കിടെ ജീവിതത്തിലെ വിശേഷങ്ങൾ നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Read More: ‘ഭായി’യുടെ മകനെ കാണാന്‍ നസ്രിയയും ഫഹദും എത്തി

ഇക്കുറി തനിക്ക് പ്രിയപ്പെട്ട രണ്ട് പേർക്കൊപ്പമുള്ള ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ നടനും നസ്രിയയുടെ അനുജനുമായ നവീൻ നസീമുമുണ്ട്. ഇരുവർക്കും ഇടയിലിരിക്കുന്ന പെൺകുട്ടിയ്ക്ക് സ്നേഹ ചുംബനം നൽകിക്കൊണ്ട് ‘കിസ്സ് ഓഫ് ലവ് എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

Kiss of love #babygirl always

A post shared by Nazriya Nazim Fahadh (@nazriyafahadh) on

ഫഹദിന്റേയും നസ്രിയയുടേയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും വലിയ ഇഷ്ടമാണ്. കഴിഞ്ഞദിവസം ഫഹദിന്റെയും നസ്രിയയുടെയും യാത്രകൾക്ക് കൂട്ടായി മറ്റൊരു ചങ്ങാതി കൂടി എത്തിയിരുന്നു, പുതിയ പോർഷെ കരേര. പോർഷെയുടെ സൂപ്പർ സ്റ്റൈലിഷ് കാർ 911 കരേര എസ് സ്വന്തമാക്കിയിരിക്കുകയാണ് ഈ താരദമ്പതികൾ.

കാഴ്ചയിലും അൽപ്പം വ്യത്യസ്തനാണ് ഈ പോർഷെ കരേര, പൈതൺഗ്രീൻ നിറമാണ് കാറിനുള്ളത്. ഈ നിറത്തിൽ ഇന്ത്യയിൽ ഒരേ ഒരു കാർ മാത്രമേ പോർഷെ വിപണിയിലെത്തിച്ചിരുന്നുള്ളൂ. അതാണ് ഇപ്പോൾ ഫഹദും നസ്രിയയും സ്വന്തതമാക്കിയത്. 2.65 കോടി രൂപയോളം ചെലവഴിച്ചാണ് ഈ കാർ നസ്രിയയും ഫഹദും സ്വന്തമാക്കിയത്.

Read More: യാത്രകളിലെ പുതിയ കൂട്ടുകാരൻ; പോർഷെ കരേര സ്വന്തമാക്കി ഫഹദും നസ്രിയയും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya nazeem shares kiss of love photo

Next Story
ഒന്നും പഠിപ്പിക്കാതെ ഞങ്ങൾക്കുള്ള പാഠമായതിന് നന്ദി അച്ഛാ; ഭരത് ഗോപിയുടെ ഓർമകളിൽ മുരളി ഗോപിMurali Gopy, Bharath Gopy
The moderation of comments is automated and not cleared manually by malayalam.indianexpress.com