scorecardresearch
Latest News

ശല്യപ്പെടുത്തരുത്, നസ്രിയ പകൽ കിനാവ് കാണുകയാണ്

വിവാഹത്തിന് ശേഷം അപൂർവമായേ സിനിമകളിൽ പ്രത്യക്ഷപ്പെടാറുള്ളൂവെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നസ്രിയ

Nazriya, നസ്രിയ, Nazriya Nazeem, നസ്രിയ നസീം, fahadh faasil, iemalayalam, ഐഇ മലയാളം

മലയാളക്കരയില്‍ ഏറ്റവുമധികം ആരാധക പിന്‍ബലമുള്ള താരസുന്ദരിയാണ് നസ്രിയ നസീം. ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ നസ്രിയ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ടവളാണ്. മലയാളത്തിൽ മാത്രമല്ല, തമിഴിലുമുണ്ട് നസ്രിയയ്ക്ക് നിരവധി ആരാധകർ. വിവാഹത്തിനുശേഷവും കുട്ടിക്കളിയുമായി അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നസ്രിയ നസിമിനെ ഇരുകൈയ്യും നീട്ടിയാണ് ഏവരും സ്വീകരിച്ചത്.

കോവിഡ് കാലം സിനിമാവ്യവസായത്തെയും പ്രതിസന്ധിയിലാക്കിയതിനാൽ ഷൂട്ടിങ് തിരക്കുകളിൽ നിന്നും സിനിമാചർച്ചകളിൽ നിന്നും അകന്ന് വീടുകളിൽ കഴിയുകയാണ് താരങ്ങളെല്ലാം. സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ആരാധകരുമായി കണക്റ്റ് ചെയ്താൻ ശ്രമിക്കുകയാണ് താരങ്ങളെല്ലാം തന്നെ. നസ്രിയയും തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

വിവാഹത്തിന് ശേഷം അപൂർവമായേ സിനിമകളിൽ പ്രത്യക്ഷപ്പെടാറുള്ളൂവെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നസ്രിയ. ഇടയ്ക്കിടെ ജീവിതത്തിലെ വിശേഷങ്ങൾ നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇക്കുറി വെറുതേ ആലോചിച്ചിരിക്കുന്ന തന്റെ തന്നെ ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. പകൽകിനാവ് കാണുകയാണ് എന്നാണ് കൂടെ എഴുതിയിരിക്കുന്നത്.

തന്റേയും സുഹൃത്തുക്കളുടേയും ഫഹദിന്റേയും ചിത്രങ്ങൾ മാത്രമല്ല, തനിക്കേറ്റവും പ്രിയപ്പെട്ട ഓറിയോ എന്ന തന്റെ വളർത്തു നായയുടെ ചിത്രവും നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

സിനിമാക്കാർക്കെല്ലാം പരിചിതയാണ് നസ്രിയയുടെയും ഫഹദിന്റെയും പ്രിയപ്പെട്ട ഓറിയോ. സിനിമാസെറ്റുകളിലും ഓറിയോ പലപ്പോഴും നസ്രിയയ്ക്ക് അകമ്പടിയാവാറുണ്ട്. ‘കൂടെ’യുടെ ഷൂട്ടിംഗിനായി ഊട്ടിയിലെത്തിയപ്പോൾ ഓറിയോയോയും നസ്രിയ കൂടെ കൂട്ടിയിരുന്നു. വെള്ളയും കറുപ്പും ഇടകലർന്ന് ഓറിയോ ബിസ്കറ്റിനെ ഓർമ്മപ്പെടുത്തുന്ന നിറമാണ് ഈ കുഞ്ഞൻ നായയുടെ പ്രത്യേകത.

“ഓറിയോ അവന്‍ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു. ‘ബാംഗ്ലൂര്‍ ഡെയ്‌സ്’ ചെയ്തു കൊണ്ടിരുന്ന സമയത്തൊക്കെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. ഫഹദിനും സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത്.”

Read More: ‘ബിലാലി’ലെ അബു ജോൺ കുരിശിങ്കൽ ദുൽഖറോ? മംമ്തയുടെ മറുപടി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nazriya nazeem shares a photo says she is daydreaming