കുസൃതിക്കാരിയുടെ ജന്മദിനം ആഘോഷമാക്കി ഫഹദും താരങ്ങളും

ഫഹദ് ഫാസില്‍, പാര്‍വതി, പൃഥ്വിരാജ് എന്നിവര്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു

നസ്രിയയുടെ 22-ാം പിറന്നാള്‍ ആഘോഷത്തില്‍ പൃഥ്വിരാജും പാര്‍വ്വതിയും അടക്കമുളള സുഹൃത്തുക്കള്‍ പങ്കെടുത്തു. അഞ്ജലി മേനോന്റെ ചിത്രത്തില്‍ അഭിനയിക്കുന്ന നസ്റിയ, സഹോദരന്‍ നവീനൊപ്പം കേക്ക് മുറിച്ചു. ഫഹദ് ഫാസില്‍, പാര്‍വതി, പൃഥ്വിരാജ് എന്നിവര്‍ക്ക് നസ്രിയ കേക്ക് നല്‍കി.

ഫഹദ് ഫാസിലുമായുളള വിവാഹശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്രിയ മലയാള സിനിമയിലേക്ക് മടങ്ങിവരികയാണ്. അഞ്ജലി മേനോന്റെ ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിൽ പൃഥ്വിയുടെ അനുജത്തിയുടെ വേഷമാണ് നസ്രിയയ്ക്ക്. പാർവതിയും മറ്റൊരു പ്രധാന വേഷത്തിലുണ്ട്.

നസ്രിയ എനിക്ക് കുഞ്ഞനുജത്തിയെപ്പോലെയാണെന്നും നസ്രിയയെ പരിചയപ്പെട്ടതുമുതൽ ഇതുപോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന ആഗ്രഹമാണ് മനസ്സ് നിറയെ ഉണ്ടായിരുന്നതെന്നും ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞിരുന്നു. നസ്രിയയെ കുഞ്ഞനുജത്തി എന്നു വിളിച്ചുതന്നെയാണ് പൃഥ്വി പിറന്നാൾ ആശംസ നേർന്നിരിക്കുന്നതും.

2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദ്- നസ്റിയ വിവാഹം. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് നസ്റിയ ഫഹദിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്നു. ദുൽഖർ സൽമാൻ നായകനായ ബാംഗ്ലൂർ ഡെയിസിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. ചിത്രം വമ്പൻ വിജയമായിരുന്നു. അഞ്ജലി മേനോൻ തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്തതും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya nasim celebrates birthday with fahad and pritwiraj

Next Story
സൽമാൻ ഖാനോ, ആമിർ ഖാനോ? പ്രണയരംഗങ്ങളിൽ മികച്ചതാരെന്ന് മാർക്കിട്ട് കത്രീന കെയ്ഫ്
The moderation of comments is automated and not cleared manually by malayalam.indianexpress.com