മലയാള സിനിമയിലെ ഏറ്റവും ക്യൂട്ടായ നടി ആരെന്ന് ചോദിച്ചാൽ എല്ലാവർക്കും ഒരു ഉത്തരമേ കാണൂ. നസ്രിയ നസീം. ഏറെ ചെറുപ്പത്തിൽ സിനിമയിൽ വന്നു, ബാലതാരമായി പിന്നെ നായികയായി. ഇപ്പോഴും ഒരു കൊച്ചുകുഞ്ഞിനോടെന്ന പോലെ മലയാളികൾക്ക് പ്രിയപ്പെട്ടവളാണ് നസ്രിയ.

Read More: ഡിലീറ്റ് ചെയ്യുമെന്ന് നസ്രിയ, അയ്യോ ചെയ്യല്ലേ എന്ന് ശ്രിന്ദ

കോവിഡ് കാലം സിനിമാവ്യവസായത്തെയും പ്രതിസന്ധിയിലാക്കിയതിനാൽ ഷൂട്ടിങ് തിരക്കുകളിൽ നിന്നും സിനിമാചർച്ചകളിൽ നിന്നും അകന്ന് വീടുകളിൽ കഴിയുകയാണ് താരങ്ങളെല്ലാം. സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ആരാധകരുമായി കണക്റ്റ് ചെയ്താൻ ശ്രമിക്കുകയാണ് താരങ്ങളെല്ലാം തന്നെ. നസ്രിയയും തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ നസ്രിയ പങ്കുവച്ചൊരു ചിത്രം വളരെ ശ്രദ്ധേയമാണ്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh) on

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രമായ മിക്കി മൗസിന്റെ പ്രിന്റുള്ള ഒരു ഷർട്ടിട്ട് മിക്കി മൗസ് സ്റ്റൈലിൽ മുടിയും കെട്ടി സ്മാർട്ട് ഗേളായി നിൽക്കുകയാണ് താരം.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh) on

Read More: നീ സോഷ്യൽ മീഡിയയിൽ ഇല്ലാത്തത് നന്നായി ഷാനു; ഫഹദിനോട് നസ്രിയ

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh) on

ദിവസങ്ങൾക്ക് മുൻപായിരുന്നു നടനും നസ്രിയയുടെ ഭർത്താവുമായ ഫഹദ് ഫാസിലിന്റെ ജന്മദിനം. ഫഹദിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഹൃദയസ്പർശിയായ ഒരു കുറിപ്പായിരുന്നു നസ്രിയ പങ്കുവച്ചത്.

“പ്രിയ ഷാനു, നീ ജനിച്ചതിൽ ഞാൻ എല്ലാ ദിവസവും അല്ലാഹുവിനോട് നന്ദി പറയാറുണ്ട്. നീ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറയാൻ ഈ ലോകത്തിലെ ഒരു വാക്കുകളും മതിയാകില്ല.. എന്റെ ഹൃദയം നിറയെ നീയാണ്. നിന്നിലെ ഒരു കാര്യം പോലും മാറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. (നീ അതല്ല ചിന്തിക്കുന്നത് എന്നെനിക്കറിയാം. നീ സോഷ്യൽ മീഡിയയിൽ ഇല്ലാത്തതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. അല്ലേൽ ഞാൻ എഴുതിപ്പിടിപ്പിച്ച പൈങ്കിളി വാക്കുകൾ എല്ലാം കാണില്ലായിരുന്നോ.) പക്ഷെ സത്യം, ഒരു കാര്യം പോലും നിന്നിൽ മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നീ എന്താണോ അത് വളരെ സത്യസന്ധമാണ്. ഞാനതിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. നീയുമായി പ്രണയത്തിലായപ്പോൾ നമ്മൾ ഇത്രയും നല്ല സുഹൃത്തുക്കളാകും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല(സാധാരണ നേരെ തിരിച്ചാണ് സംഭവിക്കാറുള്ളത്). പക്ഷെ നിനക്കൊപ്പം എല്ലാം വ്യത്യസ്തമാണ്. എനിക്കറിയാവുന്ന ഏറ്റവും കരുണ നിറഞ്ഞ മനുഷ്യന്, ഏറ്റവും സത്യസന്ധനായ മനുഷ്യന്, ഏറ്റവും കരുതലുള്ള മനുഷ്യന്, എന്റെ മനുഷ്യന്.. ജന്മദിനാശംസകൾ ഷാനു. എന്റെ ജീവനെക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നു,” എന്നായിരുന്നു നസ്രിയ കുറിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook