/indian-express-malayalam/media/media_files/uploads/2022/07/nazriya.jpg)
സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ രസകരമായ പോസ്റ്റുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നസ്രിയ പങ്കുവച്ച ബ്ലാക്ക് സല്‍വാറിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിട്ടുള്ളത്. ഡിസൈനർ രഹന ബഷീര്‍ ആണ് നസ്രിയയ്ക്കായി ഈ സല്‍വാര്‍ ഒരുക്കിയത്. ബ്ലാക്ക് സൽവാറിൽ അതിസുന്ദരിയാണ് നസ്രിയ എന്നാണ് ആരാധക കമന്റുകൾ.
മലയാളസിനിമയില്‍ ഏറ്റവും ശ്രദ്ധേയമായ സിനിമാകുടുംബമാണ് ഫാസിലിന്റേത്. മലയാളത്തിന് അനവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍, ദേശീയ പുരസ്‌കാരം വരെ നേടിയ മകന്‍ ഫഹദ് ഫാസില്‍, പ്രേക്ഷകരുടെ പ്രിയങ്കരിയായ നസ്രിയ എന്ന മരുമകള്‍, മകനും നടനുമായ ഫര്‍ഹാന്‍ ഫാസില്‍ അങ്ങനെ നീളുന്നു ഈ താരകുടുംബത്തിലെ പ്രശസ്തര്‍.
2014 ഓഗസ്റ്റ് 21 നാണ് ഫഹദും നസ്‌റിയയും വിവാഹിതരായത്. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് നസ്രിയ ഫഹദിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന നസ്രിയ 'കൂടെ'യിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവരുന്നത്. ഫഹദിന്റെ നിര്‍മ്മാണക്കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമാണ് നസ്രിയ ഇപ്പോള്‍. 'അന്റെ സുന്ദരനാകിനി'യാണ് ഏറ്റവും ഒടുവില്‍ റിലീസായ നസ്രിയ ചിത്രം. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us