ജീവിതത്തിൽ സൗഹൃദങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന താരമാണ് നസ്രിയ നസീം. വലിയൊരു സുഹൃത്വലയവും നസ്രിയയ്ക്കുണ്ട്. വിവാഹത്തിന് ശേഷം അപൂർവമായേ സിനിമകളിൽ പ്രത്യക്ഷപ്പെടാറുള്ളൂവെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നസ്രിയ ഇടയ്ക്കിടെ ജീവിതത്തിലെ വിശേഷങ്ങളും സുഹൃത്തുകൾക്ക് ഒപ്പമുള്ള ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
നസ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. നസ്രിയയ്ക്ക് ഒപ്പമുള്ള വ്യക്തിയാണ് ചിത്രങ്ങളുടെ ശ്രദ്ധ കവരുന്നത്. ആ വ്യക്തി മറ്റാരുമല്ല, നടി ജ്യോതിർമയിയാണ്. പുതിയ ഹെയർസ്റ്റൈലിൽ പെട്ടെന്ന് ജ്യോതിർമയിയെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്.
View this post on Instagram
ഫഹദും നസ്രിയയുമായും അടുത്ത സൗഹൃദം പുലർത്തുന്നവരാണ് അമൽ നീരദും ജ്യോതിർമയിയും. അമലിന്റെ ‘വരത്തൻ’ എന്ന ചിത്രം നിർമ്മിച്ചത് നസ്രിയയായിരുന്നു, ചിത്രത്തിലെ നായകൻ ഫഹദും. അഞ്ച് സുന്ദരികൾ, ഇയ്യോബിന്റെ പുസ്തകം, വരത്തൻ, ട്രാൻസ് എന്നീ സിനിമകളിലെല്ലാം ഫഹദും അമൽ നീരദും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
Read more: ‘ഭായി’യുടെ മകനെ കാണാന് നസ്രിയയും ഫഹദും എത്തി
ലോക്ക്ഡൗൺ കാലത്ത് തല മൊട്ടയടിച്ച ജ്യോതിർമയിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. സംവിധായകനും സിനിമോട്ടോഗ്രാഫറും ജ്യോതിർമയിയുടെ ഭർത്താവുമായ അമൽ നീരദായിരുന്നു ജ്യോതിർമയിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
വിവാഹശേഷം വളരെ അപൂർവ്വമായി മാത്രമേ പൊതുപരിപാടികളിലും സോഷ്യൽ മീഡിയയിലും ജ്യോതിർമയി പ്രത്യക്ഷപ്പെടാറുള്ളൂ. അതിനാൽ തന്നെ ജ്യോതിർമയിയുടെ പുതിയ ചിത്രങ്ങളും ശ്രദ്ധ നേടി കഴിഞ്ഞു.
2015 ഏപ്രിലിൽ ആയിരുന്നു അമൽനീരദും ജ്യോതിർമയിയും തമ്മിലുള്ള വിവാഹം. വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം.
Read more: നസ്രിയയുടെ ‘കിസ്സ് ഓഫ് ലവ്’; കൂടെ നവീനും