scorecardresearch

'ഇത് കണ്ണോ അതോ കാന്തമോ'; നസ്രിയയോട് ആരാധകർ ചോദിക്കുന്നു

ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് നസ്രിയ. ഇടക്കിടെ ഓരോ പോസ്റ്റുകൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട് താരം

ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് നസ്രിയ. ഇടക്കിടെ ഓരോ പോസ്റ്റുകൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട് താരം

author-image
Entertainment Desk
New Update
'ഇത് കണ്ണോ അതോ കാന്തമോ'; നസ്രിയയോട് ആരാധകർ ചോദിക്കുന്നു

'ഇത് കണ്ണോ അതോ കാന്തമോ', നേരം സിനിമയിൽ നസ്രിയയോട് കൃഷ്ണാ ശങ്കറിന്റെ കഥാപാത്രം ചോദിക്കുന്ന ഒരു ചോദ്യമാണിത്. ഇന്ന് നസ്രിയയുടെ ആരാധകരും ഇതേ ചോദ്യമാണ് താരത്തോട് ചോദിക്കാൻ ആഗ്രഹിക്കുന്നത്. നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ പോസ്റ്റാണ് അതിനു കാരണം. തന്റെ കണ്ണുകളുടെ ചിത്രമാണ് നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ചരിക്കുന്നത്.

Advertisment

നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്. മലയാളികൾക്ക് പുറമെ തമിഴിലും നിരവധി ആരാധകരാണ് നസ്രിയക്ക് ഉള്ളത്. നേരം, രാജാ റാണി തുടങ്ങിയ സിനിമകളിൽ നിന്നാണ് നസ്രിയക്ക് തമിഴിലും ഇത്രയും അധികം ആരാധകരെ ലഭിച്ചത്.

ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് നസ്രിയ. ഇടക്കിടെ ഓരോ പോസ്റ്റുകൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട് താരം. തന്റെ പുതിയ മേക്കോവർ ചിത്രങ്ങളും ഡാൻസ് വീഡിയോകളുമാണ് കൂടുതലായി നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്.

Advertisment

Read Also: എന്നെ സിനിമയിലേക്ക് എത്തിച്ച ആ റഷ്യൻ ഷോട്ട്; കെ വി ആനന്ദിനെ ഓർത്ത് സൂര്യ

അതേസമയം ഒരിടവേളയ്ക്കുശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് നസ്രിയ. വിവാഹത്തിന് ശേഷം​ അഭിനയത്തിലേക്ക് തിരികെ വന്നെങ്കിലും വളരെ സെലക്ടീവായാണ് നസ്രിയ ഇപ്പോൾ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. കൂടെ, ട്രാൻസ്, മണിയറയിലെ അശോകൻ എന്നിങ്ങനെ ചുരുക്കം ചിത്രങ്ങൾ മാത്രമാണ് രണ്ടാം വരവിൽ നസ്രിയ ചെയ്തത്.

ഇപ്പോൾ ആദ്യമായി തെലുങ്ക് സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണ് നസ്രിയ. ‘എന്റെ സുന്ദരിനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാനിയാണ് നായകൻ.

Nazriya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: