നസ്രിയയുടെ പ്രിയപ്പെട്ട ഓറിയോ; പുതിയ വീഡിയോ കാണാം

ഓറിയോയോട് മിണ്ടിയും പറഞ്ഞും ഭക്ഷണം കഴിപ്പിക്കുകയാണ് നസ്രിയ

Nazriya, Nazriya Nazim, നസ്രിയ, നസ്രിയ നാസിം, Fahadh Faazil, Fahad Fasil, ഫഹദ് ഫാസിൽ, Nazriya Fahadh, നസ്രിയ ഫഹദ്, Oreo, Nazriya Oreo, Nazriya Oreo photo, നസ്രിയ ഓറിയോ, Nazriya latest photos, Nazriya films, നസ്രിയ പുതിയ ചിത്രങ്ങൾ, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, Indian express Malayalam

കുഞ്ഞിനെ പോലെ നസ്രിയ പരിപാലിക്കുന്ന വളർത്തുനായയാണ് ഓറിയോ. ഓറിയോയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാനും നസ്രിയ മറക്കാറില്ല. ഇപ്പോൾ ഓറിയോയോട് മിണ്ടിയും പറഞ്ഞും ഭക്ഷണം കഴിപ്പിക്കുന്ന ഒരു വീഡിയോയാണ് നസ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. മമ്മിയും ഓറിയോ ബേബിയും എന്നാണ് വീഡിയോയെ നസ്രിയ വിശേഷിപ്പിക്കുന്നത്. ഫഹദ് തന്ന ഗിഫ്റ്റ് എന്നാണ് നസ്രിയ ഓറിയോയെ വിശേഷിപ്പിക്കുന്നത്.

View this post on Instagram

#nazriya #oreodog #shihtzupuppy #shihtzu

A post shared by Nazriya Nazim Fahadh (@nazriyafahadh._) on

സിനിമാക്കാർക്കെല്ലാം പരിചിതയാണ് നസ്രിയയുടെയും ഫഹദിന്റെയും പ്രിയപ്പെട്ട ഓറിയോ. സിനിമാസെറ്റുകളിലും ഓറിയോ പലപ്പോഴും നസ്രിയയ്ക്ക് അകമ്പടിയാവാറുണ്ട്. ‘കൂടെ’യുടെ ഷൂട്ടിംഗിനായി ഊട്ടിയിലെത്തിയപ്പോൾ ഓറിയോയോയും നസ്രിയ കൂടെ കൂട്ടിയിരുന്നു. വെള്ളയും കറുപ്പും ഇടകലർന്ന് ഓറിയോ ബിസ്കറ്റിനെ ഓർമ്മപ്പെടുത്തുന്ന നിറമാണ് ഈ കുഞ്ഞൻ നായയുടെ പ്രത്യേകത.

View this post on Instagram

A post shared by Nazriya Nazim Fahadh (@nazriyafahadh._) on

“ഓറിയോ അവന്‍ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ് ചെയ്തു കൊണ്ടിരുന്ന സമയത്തൊക്കെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. ഫഹദിനും സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത്.” എന്നാണ് നസ്രിയ പറയുന്നത്.

ഓറിയോ വന്നതിനു ശേഷം നായക്കുട്ടികളോടുള്ള തന്റെ പേടിമാറിയെന്നും ഓറിയോ എന്ന പേര് ഇട്ടത് ഫഹദിന്റെ സഹോദരി അമ്മുവാണെന്നും നസ്രിയ പറയുന്നു. മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിനിടെ ആയിരുന്നു തന്റെ പ്രിയപ്പെട്ട വളർത്തുനായയെ കുറിച്ച് നസ്രിയ വാചാലയായത്.

View this post on Instagram

Oreo boi #shihtzu #shihtzupuppy

A post shared by Nazriya Nazim Fahadh (@nazriyafahadh._) on

View this post on Instagram

Oreo#shihtzu #shihtzupuppy

A post shared by Nazriya Nazim Fahadh (@nazriyafahadh._) on

View this post on Instagram

Famm ily

A post shared by Nazriya Nazim Fahadh (@nazriyafahadh._) on

‘കൂടെ’ എന്ന ചിത്രത്തിനു ശേഷം ‘ട്രാൻസി’ൽ അഭിനയിച്ചു വരികയാണ് നസ്രിയ. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. ‘ബാംഗ്ലൂർ ഡേയ്സി’നു ശേഷം നസ്രിയയും ഫഹദും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ട്രാൻസ്’. അമൽ നീരദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ വിൻസന്റ് വടക്കന്റേതാണ്.

ഫഹദിനും നസ്രിയയ്ക്കും പുറമെ സൗബിൻ, വിനായകൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, അൽഫോൻസ് പുത്രൻ, ജോജു ജോർജ്, ഷെയിൻ നിഗം തുടങ്ങിയ താരങ്ങളെല്ലാം ‘ട്രാൻസി’ൽ അണിനിരക്കുന്നുണ്ട്. ‘ട്രാൻസ്’ ക്രിസ്മസ് റീലിസായി തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ശബ്ദ സംവിധാനം നിർവ്വഹിക്കുന്നത് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്.

Read more: ശോഭനയും സുരേഷ് ഗോപിയും വീണ്ടുമൊന്നിക്കുന്നു; കൂടെ നസ്രിയയും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya fahadh pet dog oreo video photos

Next Story
അന്ന് ആൾക്കൂട്ടത്തിൽ ഒരുവൻ, ഇന്ന് തിയേറ്ററുകളിൽ കയ്യടി നേടുന്നു; ഒരു കിസ്മത്തിന്റെ കഥയുമായി നസ്‌ലെൻ"Thanner Mathan Dinangal, തണ്ണീർ മത്തൻ ദിനങ്ങൾ, Thanner Mathan Dinangal film, തണ്ണീർ മത്തൻ ദിനങ്ങൾ സിനിമ, Vineeth Sreenivasan, വിനീത് ശ്രീനിവാസൻ, Thanner Mathan Dinangal full movie, Thanner Mathan Dinangal full movie download, Thanner Mathan Dinangal fame naslen, Thanner Mathan Dinangal melvin, മധുരരാജ, Madhuraraja
The moderation of comments is automated and not cleared manually by malayalam.indianexpress.com