ബോറടി മാറ്റാൻ സെൽഫിയുമായി നസ്രിയ, എന്തൊരു ചന്തമെന്ന് ആരാധകർ

കയ്യിൽ ഫോണും പിടിച്ച് കിടിലൻ ലുക്കിലാണ് നസ്രിയ പുതിയ ചിത്രങ്ങളിലുളളത്

nazriya, fahad fazil, ie malayalam

ലോക്ക്ഡൗണായതോടെ സിനിമാ താരങ്ങളിൽ പലരും കുടുംബത്തോടൊപ്പം വീട്ടിൽ ചെലവിടുകയാണ്. ഭർത്താവ് ഫഹദ് ഫാസിലിനൊപ്പം കൊച്ചിയിലെ ഫ്ലാറ്റിലാണ് നസ്രിയയുളളത്. ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റാൻ സെൽഫി ചിത്രങ്ങൾ പകർത്തുന്ന തിരക്കിലാണ് നസ്രിയ നസിം. താരത്തിന്റെ പുതിയ ലോക്ക്ഡൗൺ സെൽഫിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കയ്യിൽ ഫോണും പിടിച്ച് കിടിലൻ ലുക്കിലാണ് നസ്രിയ പുതിയ ചിത്രങ്ങളിലുളളത്. നസ്രിയയുടെ ഫൊട്ടോയ്ക്ക് അനുപമ പരമേശ്വരൻ, റിമി ടോമി എന്നിവർ കമന്റ് ചെയ്തിട്ടുണ്ട്. ‘പ്രെറ്റി’ എന്നായിരുന്നു അനുപമയുടെ കമന്റ്. നസ്രിയയെ കാണാൻ മനോഹരിയായിട്ടുണ്ടെന്ന് നിരവധി ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്.

ഏതാനും ദിവസവും മുൻപ് തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽനിന്നുളള ചിത്രങ്ങൾ നസ്രിയ പങ്കുവച്ചിരുന്നു. വിഖ്യാത ഹോളിവുഡ് നടി മർലിൻ മൺറോയെ ഒരു ക്യാൻവാസിൽ ഒരുക്കിയ ചിത്രവും ഇൻസ്റ്റഗ്രാമിൽ നസ്രിയ പങ്കുവച്ചിരുന്നു. “മർലിൻ മൺറോയും ഞാനും” എന്ന് ഇംഗ്ലീഷിൽ അടിക്കുറിപ്പ് നൽകി ചിത്രം പങ്കുവച്ചതിനോടൊപ്പം അത് നിർമ്മിക്കുന്ന സമയത്തെ ചിത്രവും നസ്രിയ ആരാധകരുമായി പങ്കുവച്ചു.

Read More: മെയ് വഴക്കത്താൽ അമ്പരപ്പിച്ച് മീനാക്ഷി, നൃത്ത വീഡിയോ വൈറൽ

ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് നസ്രിയ. ഇടക്കിടെ ഓരോ പോസ്റ്റുകൾ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട് താരം. തന്റെ പുതിയ മേക്കോവർ ചിത്രങ്ങളും ഡാൻസ് വീഡിയോകളുമാണ് കൂടുതലായി നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya fahadh lockdown selfies502934

Next Story
ഇപ്പോള്‍ ചിരിക്കാം, പക്ഷേ അന്ന് ചിരി വന്നില്ല; കോവിഡ് അനുഭവം പറഞ്ഞു സുബി, വീഡിയോ‌Subi Suresh, Subi Suresh covid 19, Subi Suresh covid experience, Subi Suresh video, Subi Suresh photos, Subi Suresh youtube Channel, സുബി സുരേഷ്, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express