മലയാള സിനിമയിലെ താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും സോഷ്യൽ മീഡിയയിലും താരങ്ങളാണ്. കഴിഞ്ഞ ദിവസം സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഇരുവരും ദുബായിൽ എത്തിയതിന്റെ ചിത്രങ്ങൾ ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയിരുന്നു. വിവാഹത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ നസ്രിയ തന്റെ ഇൻസ്റ്റഗ്രാം പേജിലും പങ്കുവച്ചിരുന്നു.

വിവാഹ ആഘോഷങ്ങൾക്കുശേഷം നസ്രിയ മറ്റൊരു ഫൊട്ടോ കൂടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. തന്റെ സുഹൃത്തുക്കൾക്കൊപ്പമുളള ചിത്രം പങ്കുവച്ച് നസ്രിയ ഇങ്ങനെ എഴുതി, ‘ഞാൻ നിങ്ങളെയെല്ലാം ഒരുപാട് മിസ് ചെയ്യുന്നു’.

View this post on Instagram

I miss u guys

A post shared by Nazriya Nazim Fahadh (@nazriyafahadh) on

വിവാഹ ചടങ്ങുകളിലും റിസപ്ഷനിലും ഫഹദും നസ്രിയയും പങ്കെടുത്തിരുന്നു. റിസപ്ഷനിൽ നസ്രിയ മറ്റുളളവർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയ വഴി പുറത്തുവന്നിരുന്നു.

View this post on Instagram

A post shared by Nazriya Nazim Fahadh (@nazriyafahadh) on

View this post on Instagram

Both my Shanus…All all mine !!

A post shared by Nazriya Nazim Fahadh (@nazriyafahadh) on

വിവാഹശേഷം ഫഹദും നസ്രിയയും ഒന്നിക്കുന്ന സിനിമയാണ് ‘ട്രാൻസ്’. ഈ മാസം 20 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ആദ്യം ഫെബ്രുവരി 14 നാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ‘ബാംഗ്ലൂർ ഡേയ്സി’നു ശേഷം നസ്രിയയും ഫഹദും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ‘ട്രാൻസ്’.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook