പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തങ്ങളുടെ കുടുംബവിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഫഹദിനൊപ്പമുള്ള ഏതാനും സെൽഫികൾ പങ്കുവച്ചിരിക്കുകയാണ് നസ്രിയ. അതിന് ആരാധകർ നൽകിയിരിക്കുന്ന കമന്റാണ് ചിരിയുണർത്തുന്നത്.
സെൽഫിയിൽ നസ്രിയയ്ക്ക് പിറകിൽ കുസൃതിചിരിയോടെ മറഞ്ഞിരിക്കുന്ന ഫഹദിന്റെ കണ്ണുകളും കാണാം. “ജോജി പിന്നിലുണ്ട്, സൂക്ഷിക്കുക,” എന്നാണ് നസ്രിയയോട് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഉടനീളം ഫഹദിന്റെ ‘ജോജി’ ചർച്ചയാവുമ്പോഴാണ് ആരാധകരുടെ ഈ കമന്റ്.
ഫഹദിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘ജോജി’ മികച്ച പ്രതികരണം നേടി ആമസോൺ പ്രൈമിൽ സ്ട്രീമിങ് തുടരുകയാണ്. ഷേക്സ്പിയറിന്റെ മാക്ബത്തിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നതും ഫഹദും ശ്യാം പുഷ്കരനും ദിലീഷ് പോത്തനും ചേർന്നാണ്.
View this post on Instagram
Read more: Joji Malayalam Movie Review: ‘മാക്ബത്ത്’ നവമലയാളസിനിമയില്‍ എത്തുമ്പോള്‍; ‘ജോജി’ റിവ്യൂ
കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. അതിനുശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്റിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ എത്തിയത്.
പിന്നീട് അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസിലും നസ്രിയ അഭിനയിച്ചു. ചിത്രത്തിൽ ഫഹദും നസ്രിയയും ഒന്നിച്ചാണ് അഭിനയിച്ചത്. ഫാദർ ജോഷ്വ ആയി ഫഹദ് എത്തിയപ്പോൾ, എസ്തർ എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിച്ചത്.
Read More: ഫഹദ്-നസ്രിയ പുതിയ റൊമാന്റിക് ചിത്രങ്ങൾ
“പ്രിയ ഷാനു, നീ ജനിച്ചതിൽ ഞാൻ എല്ലാ ദിവസവും അല്ലാഹുവിനോട് നന്ദി പറയാറുണ്ട്. നീ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറയാൻ ഈ ലോകത്തിലെ ഒരു വാക്കുകളും മതിയാകില്ല.. എന്റെ ഹൃദയം നിറയെ നീയാണ്. നിന്നിലെ ഒരു കാര്യം പോലും മാറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. (നീ അതല്ല ചിന്തിക്കുന്നത് എന്നെനിക്കറിയാം. നീ സോഷ്യൽ മീഡിയയിൽ ഇല്ലാത്തതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. അല്ലേൽ ഞാൻ എഴുതിപ്പിടിപ്പിച്ച പൈങ്കിളി വാക്കുകൾ എല്ലാം കാണില്ലായിരുന്നോ.) പക്ഷെ സത്യം, ഒരു കാര്യം പോലും നിന്നിൽ മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നീ എന്താണോ അത് വളരെ സത്യസന്ധമാണ്. ഞാനതിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. നീയുമായി പ്രണയത്തിലായപ്പോൾ നമ്മൾ ഇത്രയും നല്ല സുഹൃത്തുക്കളാകും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല(സാധാരണ നേരെ തിരിച്ചാണ് സംഭവിക്കാറുള്ളത്). പക്ഷെ നിനക്കൊപ്പം എല്ലാം വ്യത്യസ്തമാണ്. എനിക്കറിയാവുന്ന ഏറ്റവും കരുണ നിറഞ്ഞ മനുഷ്യന്, ഏറ്റവും സത്യസന്ധനായ മനുഷ്യന്, ഏറ്റവും കരുതലുള്ള മനുഷ്യന്, എന്റെ മനുഷ്യന്.. ജന്മദിനാശംസകൾ ഷാനു. എന്റെ ജീവനെക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നു,” എന്നാണ് ഫഹദിന്റെ കഴിഞ്ഞ ജന്മദിനത്തിൽ നസ്രിയ കുറിച്ചത്
നസ്റിയ വന്നപ്പോൾ ജീവിതം അർഥ പൂർണമായെന്ന് ഫഹദ് ഫാസിൽ നേരത്തെ പറഞ്ഞിട്ടുണ്ട്. അലസനും മടിയനുമായ വ്യക്തിയാണ് ഞാൻ. വീട്ടിൽനിന്ന് പുറത്തുപോലും ഇറങ്ങാറുണ്ടായിരുന്നില്ല. അങ്ങനെയുളള ഒരാളെ ഉത്സാഹത്തോടെ നേർവഴിക്ക് നടത്താൻ നസ്റിയയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഫഹദ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.