നസ്രിയയുടെ അടുത്ത സുഹൃത്താണ് ദുൽഖർ സൽമാന്റെ ഭാര്യ അമാൽ സൂഫിയ. ഇരുവരും തമ്മിലുള്ള സൗഹൃദവും ഒന്നിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, അമാലിന്റെ ജന്മദിനത്തിൽ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ജന്മദിനാശംസകൾ നേരുകയാണ് നസ്രിയ.
“എന്റെ പ്രിയപ്പെട്ട മനുഷ്യന് ജന്മദിനാശംസകൾ, മറ്റൊരു മിസ്റ്ററിൽ നിന്നുമുള്ള എന്റെ സുന്ദരിയായ സഹോദരി, അമ, ഐ ലവ് യൂ സോ മച്ച്, നീയില്ലെങ്കിൽ ജീവിതം വളരെ മങ്ങിയതായേനെ, നീ എങ്ങനെയാണു എന്നോട് എന്നുള്ളതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, നീ എനിക്കായി എപ്പോഴും ഉണ്ടാകും എന്നറിയാം.. നിനക്ക് ഈ കുഞ്ഞനുജത്തിയെ ആവശ്യമുള്ളപ്പോഴെല്ലാം ഞാൻ ഉണ്ടാകും.. വൈകാതെ കാണാം അമ” എന്നാണ് നസ്രിയ അമലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.
ദുൽഖറിനും അമലിനും ഒപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ നസ്രിയ പങ്കുവക്കാറുണ്ട്. ദുൽഖറിന്റെ ജന്മദിനത്തിനും മകൾ മറിയത്തിന്റെ ജന്മദിനത്തിനും നസ്രിയ ഷെയർ ചെയ്ത ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു.
Also read: ‘ഹാപ്പി ബർത്ത്ഡേ അമു’, ദുൽഖറിന്റെ അമാലിന് ജന്മദിനാശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും
ദുൽഖർ വാത്സല്യത്തോടെ കുഞ്ഞി എന്നു വിളിക്കുന്ന നസ്രിയ മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെയെല്ലാം സ്ഥിരം സാന്നിധ്യമാണ്. അമ്മുവെന്നു വിളിക്കുന്ന അമാലിനൊപ്പം കറങ്ങി നടക്കാനും ഷോപ്പിംഗിന് പോവാനുമൊക്കെ നസ്രിയ സമയം കണ്ടെത്താറുണ്ട്.
അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുൽഖറും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയർ ചെയ്തതും അമാൽ ആയിരുന്നു.