scorecardresearch
Latest News

കുസൃതിയോടെ ഓടിനടന്ന് നസ്രിയ, കൂളായി ഫഹദ്; ആ പരസ്യം ചിത്രീകരിച്ചതിങ്ങനെ

ഫഹദും,നസ്രിയയും ഒന്നിച്ചെത്തിയ പരസ്യചിത്രത്തിന്റെ പിന്നാമ്പുറ കാഴ്ച്കളടങ്ങിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

കുസൃതിയോടെ ഓടിനടന്ന് നസ്രിയ, കൂളായി ഫഹദ്; ആ പരസ്യം ചിത്രീകരിച്ചതിങ്ങനെ

മലയാളികളുടെ പ്രിയ താര ദമ്പതികളാണ് നസ്രിയയും ഫഹദും. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ നസ്രിയ പങ്കുവയ്ക്കാറുണ്ട്.ഫഹദും,നസ്രിയയും ഒന്നിച്ചെത്തിയ പരസ്യചിത്രത്തിന്റെ പിന്നാമ്പുറ കാഴ്ച്കളടങ്ങിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഐസ്‌ക്രീം കമ്പനിയുടെ പരസ്യത്തില്‍ ഇരുവരും ഒന്നിച്ചെത്തിയ വീഡിയോകള്‍ ആരാധകര്‍ കൗതുകത്തോടെയാണ് ഏറ്റെടുത്തത്. ട്രാൻസിനു ശേഷം സ്‌ക്രീനില്‍ ഇരുവരെയും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. ഇതേ ഐസ്‌ക്രീം ബ്രാന്‍ഡിന്റെ പരിപാടിയില്‍ പങ്കെടുത്ത ഇരുവരുടെയും ചിത്രങ്ങൾ വൈറലായിരുന്നു.

ഷൂട്ടിന്റെ അണിയറകാഴ്ച്കളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പരസ്യത്തിനു വേണ്ടി നസ്രിയയെ മേക്കപ്പ് ചെയ്ത നൗഷിഭയാണ് വീഡിയോ പങ്കുവച്ചത്. ‘എല്ലാ തവണത്തെയും പോലെ നസ്രിയ ക്യൂട്ടായിട്ടുണ്ട്’ എന്ന കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. ഫഹദിനെയും വീഡിയോയിൽ കാണാം.

2014 ലാണ് നസ്രിയയും ഫഹദും വിവാഹിതരായത്. നസ്രിയയാണ് തന്റെ ഉയര്‍ച്ചകള്‍ക്കു കാരണമെന്ന് പല അഭിമുഖങ്ങളിലും ഫഹദ് പറയാറുണ്ട്. ബാഗ്ലൂര്‍ ഡെയ്‌സ്, ട്രാന്‍സ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ‘മലയന്‍ക്കുഞ്ഞ്’, ‘ ആഹാ സുന്ദരാ’ എന്നിവയാണ് ഇരുവരുടെയും അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nazriya fahad behind the scenes of the advertisement came together