മലയാളികളുടെ പ്രിയ താര ദമ്പതികളാണ് നസ്രിയയും ഫഹദും. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ നസ്രിയ പങ്കുവയ്ക്കാറുണ്ട്.ഫഹദും,നസ്രിയയും ഒന്നിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
കുറച്ചു നാളുകളായി നസ്രിയ തന്റെ സോഷ്യല്‍ മീഡിയ പ്രെഫൈലിലൂടെ പരസ്യമെന്നു തോന്നിപ്പിക്കുന്ന വീഡിയോകള്‍ ഷെയര്‍ ചെയ്തിരുന്നു. ഐസ്‌ക്രീം കമ്പനിയുടെ പരസ്യത്തില്‍ ഇരുവരും ഒന്നിച്ചെത്തിയ വീഡിയോകള്‍ ആരാധകര്‍ കൗതുകത്തോടെയാണ് ഏറ്റെടുത്തത്. ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം സ്‌ക്രീനില്‍ ഇരുവരെയും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍.
ഇതെ ഐസ്‌ക്രീം ബ്രാന്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. വേദിയില്‍ ഫഹദിനൊപ്പം നിന്നു പൊട്ടിച്ചിരിക്കുന്ന നസ്രിയ ക്യൂട്ടായിരിക്കുന്നു എന്നാണ് ആരാധക കമന്റുകള്‍.
2014 ലാണ് നസ്രിയയും ഫഹദും വിവാഹിതരായത്. നസ്രിയയാണ് തന്റെ ഉയര്‍ച്ചകള്‍ക്കു കാരണമെന്ന് പല അഭിമുഖങ്ങളിലും ഫഹദ് പറയാറുണ്ട്. ബാഗ്ലൂര്‍ ഡെയ്‌സ്, ട്രാന്‍സ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ‘മലയന്‍ക്കുഞ്ഞ്’, ‘ ആഹാ സുന്ദരാ’ എന്നിവയാണ് ഇരുവരുടെയും അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.