scorecardresearch
Latest News

ഇത്രയധികം നാൾ നിന്നെ കാണാതിരുന്നിട്ടില്ല, മിസ് യൂ അമ; അമാലിനോട് നസ്രിയ

അമാലിന്റെ ജന്മദിനത്തിൽ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ജന്മദിനാശംസകളുമായി നസ്രിയ

ഇത്രയധികം നാൾ നിന്നെ കാണാതിരുന്നിട്ടില്ല, മിസ് യൂ അമ; അമാലിനോട് നസ്രിയ

നസ്രിയ നസീമിന്റെ അടുത്ത സുഹൃത്താണ് ആർക്കിടെക്റ്റും യുവതാരം ദുൽഖർ സൽമാന്റെ ഭാര്യയുമായ അമാൽ സൂഫിയ. ഇരുവരും തമ്മിലുള്ള സൗഹൃദവും ഒന്നിച്ചുള്ള ചിത്രങ്ങളും മുൻപും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ, അമാലിന്റെ ജന്മദിനത്തിൽ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ജന്മദിനാശംസകൾ നേരുകയാണ് നസ്രിയ.

“സന്തോഷജന്മദിനം എന്റെ അമ. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നിന്നെ ഒരുപാട് മിസ് ചെയ്യുന്നു. ഉടനെ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം ഒരുപാട് നാളായിരിക്കുന്നു, ഇത്രയധികം നാൾ നിന്നെ കാണാതിരുന്നിട്ടില്ല,” നസ്രിയ കുറിച്ചു.

അമാൽ ആയി മാത്രമല്ല, ദുൽഖറുമായും നല്ല സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് നസ്രിയ. ദുൽഖറിനും അമലിനും ഒപ്പമുള്ള ചിത്രങ്ങളും ഇടയ്ക്കിടെ നസ്രിയ പങ്കുവക്കാറുണ്ട്. ദുൽഖർ വാത്സല്യത്തോടെ കുഞ്ഞി എന്നു വിളിക്കുന്ന നസ്രിയ മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെയെല്ലാം സ്ഥിരം സാന്നിധ്യമാണ്.

അമ്മുവെന്നു വിളിക്കുന്ന അമാലിനൊപ്പം കറങ്ങി നടക്കാനും ഷോപ്പിംഗിന് പോവാനുമൊക്കെ നസ്രിയ സമയം കണ്ടെത്താറുണ്ട്. അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുൽഖറും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയർ ചെയ്തതും അമാൽ ആയിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nazriya birthday wishes to dulquer salmaan wife amal sufiya