വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത നസ്രിയ തിരിച്ചുവരുന്നു. ഹഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനം പുറത്ത് വന്നിരിക്കുകയാണ്. നസ്രിയ തന്രെ ഫെയിസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെയായിരിക്കും നസ്രിയയുടെ തിരിച്ചുവരവ്.

പൃഥ്വിരാജ്, പാർവ്വതി എന്നിവർ അഞ്ജലി മേനോൻ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദുൽഖർ സൽമാൻ നായകനായ ബാംഗ്ലൂർ ഡെയിസിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. ചിത്രം വമ്പൻ വിജയമായിരുന്നു. അഞ്ജലി മേനോൻ തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്തതും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ