പുതുവർഷം പിറന്നതിന്റെ സന്തോഷത്തിലാണ് സിനിമാ താരങ്ങളും. നിരവധി പേർ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്നിട്ടുണ്ട്. മലയാള സിനിമയിലെ താരമ്പതിമാരായ ഫഹദ് ഫാസിലും നസ്രിയയും പുതുവർഷത്തെ സ്വാഗതം ചെയ്തുള്ള വീഡിയോ പങ്കിട്ടാണ് ആശംസകൾ നേർന്നത്.
പുതുവർഷത്തെ ഇരുവരും ഒന്നിച്ചാണ് വരവേറ്റത്. നസ്രിയയെ ചേർത്തുപിടിച്ച് പുതുവർഷത്തെ വരവേൽക്കുന്ന ഫഹദിനെയാണ് വീഡിയോയിൽ കാണാനാവുക. നസ്രിയയുടെ സഹോദരൻ നവീൻ നസിം ആണ് വീഡിയോ പകർത്തിയത്.
കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. അതിനുശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്റിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ എത്തിയത്. പിന്നീട് അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ്, മണിയറയിലെ അശോകൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലും അഭിനയിച്ചു തെലുങ്ക് സിനിമയായ ‘അന്റെ സുന്ദരാനികി’ നസ്രിയയുടേതായി റിലീസിനൊരുങ്ങുന്നത്.
Read More: ബുർജ് ഖലീഫയിൽ 2022 തെളിഞ്ഞു; നയൻതാരയെ ചേർത്തുപിടിച്ച് വിക്കി