മലയാളികളുടെ പ്രിയതാരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. 2014 ഓഗസ്റ്റ് 21 നാണ് ഫഹദും നസ്രിയയും വിവാഹിതരായത്. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് നസ്റിയ ഫഹദിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്ന നസ്റിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഫഹദിന്റെ നിർമ്മാണകമ്പനിയുടെ പ്രവർത്തനങ്ങളിലും സജീവമാണ് നസ്റിയ ഇപ്പോൾ.
വിവാഹശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ‘ട്രാൻസ്’ ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകർ. ഡിസംബർ 20 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. പുതിയ ചിത്രത്തെക്കുറിച്ചുളള വിശേഷങ്ങൾ കാത്തിരിക്കുന്ന ആരാധകർക്ക് സോഷ്യൽ മീഡിയ വഴി പുറത്തുവന്ന ഇരുവരും ഒന്നിച്ചുളള ചിത്രം കൂടുതൽ സന്തോഷം നൽകുന്നതാണ്.
ഫഹദിനും നസ്രിയയ്ക്കും ഒപ്പം സകുടുംബം ഫാസിൽ; കുടുംബചിത്രം വൈറലാവുന്നു
ഒരേനിറത്തിലുളള വസ്ത്രമണിഞ്ഞ് കൂളിങ് ഗ്ലാസും വച്ച് നസ്രിയയെ ഫഹദ് ചേർത്തുപിടിച്ചിരിക്കുന്ന ചിത്രവും ഇരുവരും സെൽഫിയെടുക്കുന്ന ചിത്രവുമാണ് പുറത്തുവന്നിട്ടുളളത്.
View this post on Instagram
ഏഴു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രമാണ് ‘ട്രാൻസ്’. 2017 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ച ‘ട്രാൻസി’ന്റെ ചിത്രീകരണം 2019 ഓഗസ്റ്റ് അവസാന ആഴ്ചയോടെയാണ് പൂർത്തിയായത്. ആംസ്റ്റർ ഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിൽ നാലു വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ടു വർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.
View this post on Instagram
View this post on Instagram
അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ‘ട്രാൻസി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിൻസെന്റ് വടക്കനാണ്. ‘ബാംഗ്ലൂർ ഡേയ്സ്’, ‘പ്രേമം’, ‘പറവ’ എന്നീ വിജയചിത്രങ്ങൾക്കു ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ട്രാൻസി’നുണ്ട്. ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.