Latest News

ഫഹദ്-നസ്രിയ പുതിയ റൊമാന്റിക് ചിത്രങ്ങൾ

നസ്രിയയെ ഫഹദ് ചുംബിക്കുന്നതും ഇരുവരും ചേര്‍ന്ന് നില്‍ക്കുന്നതുമായുള്ള ചിത്രങ്ങളുമാണ് പുറത്തുവന്നിട്ടുളളത്

fahad fazil, nazriya nazim, ie malayalam

മലയാളികളുടെ പ്രിയ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹശേഷം ഇരുവരും ഒന്നിക്കുന്ന ട്രാൻസ് എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അടുത്തിടെ ചിത്രത്തിലെ നസ്രിയയുടെ ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചുണ്ടിൽ എരിയുന്ന സിഗരറ്റും സൺഗ്ലാസും ധരിച്ച് മോഡേൺ ലുക്കിലായിരുന്നു നസ്രിയ.

Read Also: ‘ഒന്നാണു നമ്മൾ’; നസ്രിയയെ ചേർത്തുപിടിച്ച് ഫഹദ്

സിനിമയിൽനിന്നും വിട്ടുനിൽക്കുന്ന സമയത്തും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു നസ്രിയ. ഇൻസ്റ്റഗ്രാമിൽ നസ്രിയയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലാവാറുളളത്. നസ്രിയയുടെയും ഫഹദിന്റെയും ലേറ്റസ്റ്റ് ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ നിറയുന്നത്. നസ്രിയയെ ഫഹദ് ചുംബിക്കുന്നതും ഇരുവരും ചേര്‍ന്ന് നില്‍ക്കുന്നതുമായുള്ള ചിത്രങ്ങളും, കാറിൽ യാത്ര ചെയ്യുന്നതിന്റെയും ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നിട്ടുളളത്.

fahad fazil, nazriya nazim, ie malayalam

fahad fazil, nazriya nazim, ie malayalam

fahad fazil, nazriya nazim, ie malayalam

fahad fazil, nazriya nazim, ie malayalam

കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. അതിനുശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്റിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ എത്തിയത്.

fahad fazil, nazriya nazim, ie malayalam

fahad fazil, nazriya nazim, ie malayalam

fahad fazil, nazriya nazim, ie malayalam

fahad fazil, nazriya nazim, ie malayalam

fahad fazil, nazriya nazim, ie malayalam

നസ്റിയ വന്നപ്പോൾ ജീവിതം അർഥ പൂർണമായെന്ന് ഫഹദ് ഫാസിൽ നേരത്തെ പറഞ്ഞിട്ടുണ്ട്. അലസനും മടിയനുമായ വ്യക്തിയാണ് ഞാൻ. വീട്ടിൽനിന്ന് പുറത്തുപോലും ഇറങ്ങാറുണ്ടായിരുന്നില്ല. അങ്ങനെയുളള ഒരാളെ ഉത്സാഹത്തോടെ നേർവഴിക്ക് നടത്താൻ നസ്റിയയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഫഹദ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya and fahad fassil latest romantic photos

Next Story
സുവർണ ക്ഷേത്രത്തിൽ കുടുംബസമേതം ദീപികയും രൺവീറുംDeepika Padukone, ദീപിക പദുക്കോൺ, Ranveer Singh, രൺവീർ സിങ്, Tirumala Tirupati Temple, തിരുപ്പതി ക്ഷേത്രം, Deepika Ranveer wedding Anniversary, deep veer, ദീപിക-രൺവീർ വിവാഹ വാർഷികം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express