തൊണ്ണൂറ്റി നാലാമത് ഓസ്കർ അവാർഡിനു പരിഗണിക്കാനുള്ള ഇന്ത്യൻ സിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള സ്ക്രീനിങ് ആരംഭിച്ചു. മലയാളത്തിൽനിന്നും മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘നായാട്ട്’ എന്ന ചിത്രവും ഷോർട്ട്ലിസ്റ്റിൽ ഉണ്ട്. ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവരായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Read more: Nayattu Movie Review: അധികാരവും ചൂഷണവും; ‘നായാട്ട്’ റിവ്യൂ
വിദ്യാബാലൻ നായികയായ ‘ഷേർണി’, യോഗി ബാബു കേന്ദ്രകഥാപാത്രമായി എത്തിയ തമിഴ് ചിത്രം ‘മണ്ടേല’, , ‘സർദാർ ഉദ്ദം’, ചെല്ലോ ഷോ എന്നീ ഗുജറാത്തി ചിത്രം എന്നിങ്ങനെ രാജ്യത്തെ വിവിധഭാഷകളിൽ നിന്നുള്ള പതിനാലോളം സിനിമകളാണ് ഷോർട്ട്ലിസ്റ്റിൽ ഉള്ളത്.
കൊൽക്കത്തയിലെ ഭവാനിപുരിലാണ് ഇന്ത്യൻ സിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള സ്ക്രീനിങ് നടക്കുന്നത്. സംവിധായകൻ ഷാജി എൻ. കരുൺ അധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. പതിനഞ്ചോളം വിധികർത്താക്കൾ ഈ പാനലിൽ ഉണ്ട്. അടുത്ത ഫെബ്രുവരിയോടെ ഓസ്കർ നോമിനേഷൻസ് പ്രഖ്യാപിക്കും. 2022 മാർച്ച് 27 നാണ് 94-ാമത് ഓസ്കർ പുരസ്കാര സമർപ്പണച്ചടങ്ങ് നടക്കുക.