കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം കേരളത്തിലെ കൊട്ടകകള്‍ ഉണര്‍ന്നതോടെ റിലീസുകളുടെ നീണ്ട നിരതന്നെയാണ് ഇപ്പോള്‍. മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച തിയേറ്ററുകളിലേക്ക് എത്തുന്നത്. മഞ്ജു വാര്യര്‍-സണ്ണി വെയിന്‍ കൂട്ടുകെട്ടിലെത്തുന്ന ചതുര്‍മുഖം, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന നായാട്ട് എന്നിവയാണ് നാളെ റിലീസിനൊരുങ്ങുന്നത്. നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന നിഴല്‍ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും.
Nayattu Release : പോലീസുകാരുടെ ‘നായാട്ട്’ നാളെ മുതല്‍
ചാര്‍ളിക്ക് ശേഷം മാര്‍ട്ടിന്‍ പ്രകാട്ട് സംവീധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് നായാട്ട്. ജോജു ജോര്‍ജിന് ഒരു ബ്രേക്ക് നല്‍കിയ ജോസഫിന്റെ രചയിതാവായ ഷാഹി കബീറിന്റെ കൈകള്‍ തന്നെയാണ് നായാട്ടിന് പിന്നിലും. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പ്രധാന ആകര്‍ഷണം. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഷൈജു ഖാലിദാണ്. മഹേഷ് നാരായണന്‍ രാജേഷ് രാജേന്ദ്രന്‍ എന്നിവരാണ് എഡിറ്റിങ്. പ്രേക്ഷകരേ തിയേറ്ററിലേക്ക് എത്തിക്കാനുള്ള എല്ലാ രുചികളുമുണ്ട് ചിത്രത്തില്‍.
നിമിഷ സജയന്‍, ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് പേരും പോലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു ത്രല്ലര്‍ ചിത്രമായിരിക്കും നായാട്ട് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.
Chathurmukham Release: ഹൊററുമായി മഞ്ജുവിന്റെ ചതുര്‍മുഖം
മലയാള സിനിമചരിത്രത്തില്‍ ആദ്യമായി എത്തുന്ന ടെക്നോ ഹൊറര്‍ ചിത്രമാണ് ചതുര്‍മുഖം. രഞ്ജിത് കമല ശങ്കറും, സലീല്‍ വിയും ചേര്‍ന്നാണ് സംവീധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മഞ്ജു വാര്യറിനും സണ്ണി വെയിനിനും പുറമെ അലന്‍സിയറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചതുര്‍മുഖത്തിലെ നാലമത്തെ മുഖമായി എത്തുന്നത് സ്മാര്‍ട്ട്ഫോണാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിന്‍സ് ടോംസ് മോവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഭയകുമാര്‍ കെയും അനില്‍ കുരിയനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Nizhal Release: നിഴല്‍ വെള്ളിയാഴ്ച തിയേറ്ററുകളില്‍
എഡിറ്റിങ്ങില്‍ നിന്ന് സംവിധാനത്തിലേക്ക് അപ്പു എന്‍ ഭട്ടതിരി ആദ്യമായി ചുവട് വക്കുന്ന ചിത്രമാണ് നിഴല്‍. നയന്‍താരയും കുഞ്ചാക്കോ ബോബനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ അവതരിപ്പിക്കുന്നത്. എസ് സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥ. ത്രില്ലര്‍ മൂഡിലാണ് കഥയൊരുക്കിയത് എന്നത് ട്രെയിലറില്‍ വ്യക്തമാണ്. ഒരു കുട്ടി പറയുന്ന കഥയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത് എന്ന സൂചനയാണ് ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.