നായിക പ്രാധാന്യമുളള തന്റെ ചിത്രത്തിൽ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ നായികയാക്കാനൊരുങ്ങുകയാണ് എംകെ സർജുൻ. സമൂഹമാധ്യമങ്ങളിൽ ഈയിടെ വൈറലായി മാറിയ “മാ” എന്ന തമിഴ് ഹ്രസ്വ ചിത്രത്തിന്റെ സംവിധായകനാണ് സർജുൻ.

നയൻതാരയുടെ താരമൂല്യം ഉയർത്തിയ “അറാം” സിനിമയുടെ വിജയത്തിന് ശേഷം കെജെആർ സ്റ്റുഡിയോസ് ആണ് പുതിയ ചിത്രവും നിർമ്മിക്കുന്നത്. ഇതേക്കുറിച്ച് സംവിധായകൻ സർജുൻ തന്നെയാണ് വെളിപ്പെടുത്തിയത്.

“എനിക്ക് കെജെആർ സ്റ്റുഡിയോസിന്റെ രാജേഷ് സാറിൽ നിന്നും ഒരു കോൾ വന്നു. എന്റെ പക്കൽ കഥയുണ്ടോയെന്നാണ് അദ്ദേഹം ചോദിച്ചത്. കഥ കേട്ടുകഴിഞ്ഞപ്പോൾ നയൻതാരയുമായി ഒരു മീറ്റിംഗ് അദ്ദേഹം ഒരുക്കി. കഥ അവർക്ക് വളരെയേറെ ഇഷ്ടമായി. അവർക്ക് ‘മാ’ യും നല്ല പോലെ ഇഷ്ടമായെന്ന് പറഞ്ഞു”, സർജുൻ പുതിയ പ്രൊജക്ടിനെ കുറിച്ച് പറഞ്ഞു.

വൈകാരികമായ കഥാപശ്ചാത്തലമുളള ഹൊറർ സിനിമയാണ് നയൻതാരയെ കേന്ദ്രകഥാപാത്രമാക്കി സർജുൻ ഒരുക്കുന്നത്. വരലക്ഷ്മി ശരത്കുമാറിനെ പ്രധാന കഥാപാത്രമാക്കി ഇദ്ദേഹം സംവിധാനം ചെയ്യുന്ന ‘ഈചരികൈ ഇത് മനിതർകൾ നടമാടും ഇടം’ എന്ന ചിത്രവും ത്രില്ലറാണ്.

“പുതിയ രീതികൾ പരീക്ഷിക്കാനാണ് ഞാൻ എപ്പോഴും ശ്രമിക്കാറുളളത്. ഹൊറർ ചിത്രങ്ങൾ എപ്പോഴും എനിക്ക് പ്രചോദനം നൽകിയിട്ടുണ്ട്. ആ നിലയിൽ തന്നെ ഒരു ചിത്രം ചെയ്യാൻ സാധിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്”, സർജുൻ പറഞ്ഞു.

സർജുന്റെ ആദ്യ ഹ്രസ്വചിത്രം ലക്ഷ്മിക്ക് സമ്മിശ്രമായ പ്രതികരണമാണ് ലഭിച്ചത്. ഇതിനെ അനുകൂലിച്ചവരും വിയോജിച്ചവരും ഏറെയുണ്ടായിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയാകുന്നതാണ് ഇദ്ദേഹത്തിന്റെ പുതിയ ഹ്രസ്വ ചിത്രം “മാ”യുടെ കഥ. യുട്യൂബിൽ ചിത്രം റിലീസ് ചെയ്ത ശേഷം ഇതുവരെ 2.7 മില്യൺ കാഴ്ചക്കാരെയാണ് ലഭിച്ചത്.

<iframe width=”560″ height=”315″ src=”//www.youtube.com/embed/-lKk_5qYdkk” frameborder=”0″ allow=”autoplay; encrypted-media” allowfullscreen></iframe>

പ്രൊഡക്ഷൻ നമ്പർ 3 എന്നാണ് കെജെആർ സ്റ്റുഡിയോസ് പുതിയ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്. ഇത് സീസണിൽ നയൻതാരയ്ക്ക് മറ്റൊരു തകർപ്പൻ വിജയം നൽകുമെന്ന പ്രതീക്ഷയിലാണ് ഉളളത്.

ഈറം സിനിമയിലൂടെ പ്രസിദ്ധിയാർജിച്ച അയിർവഴഗന്റെ സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിലും നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിരഞ്ജീവിക്കൊപ്പം തെലുങ്കിലും നിവിൻ പോളിക്കും ധ്യാൻ ശ്രീനിവാസനും ഒപ്പം മലയാളത്തിലും നയൻതാര പുതിയ ചിത്രങ്ങളിൽ വേഷമിടുന്നുണ്ട്.

Read More: മൂന്ന് പതിറ്റാണ്ടിന് ശേഷം വീണ്ടും ലാലേട്ടന്റെ നായികയാകാൻ നാദിയ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook