/indian-express-malayalam/media/media_files/uploads/2018/09/nayanthara.jpg)
തമിഴകത്തെ പുതിയ താരജോഡികളാണ് നയൻതാരയും വിഘ്നേശ് ശിവനും. ഇരുവരും പ്രണയത്തിലാണെന്ന കാര്യം സുചരിചിതമാണെങ്കിലും ഇരുവരുടെയും വിവാഹ തീയതി അറിയാനുളള ആകാംക്ഷയിലാണ് എല്ലാവരും. വിവാഹത്തിനു മുൻപേ തങ്ങൾ മികച്ച താരജോഡികളാണെന്ന് സോഷ്യൽ മീഡിയ വഴി നയൻസും വിഘ്നേശും പറയാതെ പറയുന്നുണ്ട്.
സെപ്റ്റംബർ 18 ന് വിഘ്നേശിന്റെ പിറന്നാളായിരുന്നു. പിറന്നാളിന്റെ ഭാഗമായി ഇരുവരും അമൃത്സറിലെ സുവർണ ക്ഷേത്രം സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Read: കൂട്ടുകാരനൊപ്പം സുവര്‍ണ്ണക്ഷേത്രത്തിലെത്തി നയന്‍താര: ചിത്രങ്ങള്‍, വീഡിയോ
വിഘ്നേശ് പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നയൻതാരയ്ക്കൊപ്പം എയർ ഹോക്കി കളിക്കുന്ന വീഡിയോയാണ് വിഘ്നേശ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. മൽസരത്തിൽ വിഘ്നേശിനെ നയൻതാര പുഷ്പം പോലെ തോൽപ്പിച്ചു.
മത്സരത്തിൽ വിഘ്നേശിന് വെറും 70 പോയിന്റാണ് ലഭിച്ചത്. നയൻതാരയ്ക്ക് ആകട്ടെ 1050 പോയിന്റും. വിഘ്നേശിനെ തോൽപ്പിച്ചതിന്റെ സന്തോഷം തുളളിച്ചാടിയും കൂകി വിളിച്ചും കൈ കൊട്ടിയുമാണ് നയൻതാര ആഘോഷമാക്കിയത്. കൊച്ചു കുട്ടിയെ പോലുളള നയൻസിന്റെ ആഘോഷം കണ്ട് വിഘ്നേശ് ചിരിക്കുന്നതും വീഡിയോയിൽ കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.