തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കരുത്തയായ സ്ത്രീ എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് നയൻതാരയുടേത്. ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിൽ നാടൻ പെൺകുട്ടിയായി എത്തി തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ ആയി മാറിയ നയൻതാരയുടെ അഭിനയ ജീവിതം ഏതൊരാളെയും ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ എന്നും ആരാധകർക്ക് ആഘോഷമാണ്. ഇപ്പോഴിതാ, സീ അവാർഡിനെത്തിയ നയൻതാരയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
‘വിശ്വാസം’, ‘ബിഗിൽ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ഫേവറേറ്റ് ഹീറോയിൻ അവാർഡും ഇന്ത്യൻ സിനിമയ്ക്ക് തന്നെ പ്രചോദനമായി നിലനിൽക്കുന്നതിന് ശ്രീദേവി അവാർഡും നയൻതാര ഏറ്റുവാങ്ങി. മെറൂൺ സാരിയിൽ അതിസുന്ദരിയായാണ് നയൻതാര പുരസ്കാരവേദിയിലെത്തിയത്. ഗോൾഡൻ കളർ പല്ലുവിനോട് കൂടിയ സാരിയ്ക്ക് ഒപ്പം ഗോൾഡൻ ബോർഡറുള്ള മെറൂൺ ബ്ലൗസുമണിഞ്ഞാണ് താരം എത്തിയത്.
മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന നേട്രിക്കണ്ണ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നയൻതാര. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന മുക്കുത്തി അമ്മൻ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.
Read more: സിഎക്കാരിയാകാൻ മോഹിച്ച് തെന്നിന്ത്യയുടെ താരറാണിയായ നയൻതാര