scorecardresearch

വിഘ്‌നേഷ് ശിവനും സുഹൃത്തുക്കള്‍ക്കുമൊപ്പം 96 കാണാന്‍ നയന്‍താരയെത്തി

വളരെ മികച്ച ചിത്രമാണ് 96 എന്നു പറഞ്ഞ നയന്‍സ് ഓര്‍മ്മകളിലേക്ക് തിരിച്ചു കൊണ്ടുപോയതിന് നന്ദി അറിയിക്കുകയും ചെയ്തു.

വളരെ മികച്ച ചിത്രമാണ് 96 എന്നു പറഞ്ഞ നയന്‍സ് ഓര്‍മ്മകളിലേക്ക് തിരിച്ചു കൊണ്ടുപോയതിന് നന്ദി അറിയിക്കുകയും ചെയ്തു.

author-image
WebDesk
New Update
വിഘ്‌നേഷ് ശിവനും സുഹൃത്തുക്കള്‍ക്കുമൊപ്പം 96 കാണാന്‍ നയന്‍താരയെത്തി

കഴിഞ്ഞ ഒരുപതിറ്റാണ്ടിലധികമായി മിഴിലെ രണ്ട് മുന്‍നിര നടിമാരാണ് നയന്‍താരയും തൃഷയും. സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങള്‍ ചെയ്യാന്‍ സംവിധായകര്‍ ആദ്യം തിരഞ്ഞെടുക്കുന്നതും ഇവരെ തന്നെ. കൂടാതെ വളരെ അടുത്ത സുഹൃത്തുക്കളുമാണ് ഇരുവരും.

Advertisment

ബെസ്റ്റ് ഫ്രണ്ട്‌സ് എന്നാണ് ഇന്‍ഡസ്ട്രിയില്‍ പലരും നയന്‍സിനേയും തൃഷയേയും വിളിക്കുന്നത്. ഇപ്പോളിതാ തൃഷയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച 96 കാണാന്‍ നയന്‍സ് സംവിധായകനും തന്റെ കൂട്ടുകാരനുമായ വിഘ്‌നേഷ് ശിവനും സുഹൃത്തുക്കള്‍ക്കും ഒപ്പം എത്തിയിരിക്കുന്നു. ചെന്നൈയില്‍ വച്ചാണ് ഇവര്‍ ചിത്രം കണ്ടത്.

Advertisment

ഒന്നിച്ചുള്ള ചിത്രങ്ങള്‍ നയന്‍താരയും വിഘ്‌നേഷും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വളരെ മികച്ച ചിത്രമാണ് 96 എന്നു പറഞ്ഞ നയന്‍സ് ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനം അറിയിക്കുകയും ഒപ്പം ഓര്‍മ്മകളിലേക്ക് തിരിച്ചു കൊണ്ടുപോയതിന് നന്ദി അറിയിക്കുകയും ചെയ്തു. നയന്‍സിനും വിഘ്‌നേഷിനുമൊപ്പം ടെലിവിഷന്‍ അവതരാക ദിവ്യദര്‍ശിനി, സംഗീത സംവിധായകന്‍ ധരന്‍ എന്നിവരും ഉണ്ടായിരുന്നു.

നയന്‍താരയുടെ ഒടുവിലിറങ്ങിയ ചിത്രത്തിലും നായകന്‍ വിജയ് സേതുപതിയായിരുന്നു. ഇമൈക്ക നൊടികള്‍ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. അതിന് മുമ്പെ കോലമാവ് കോകിലയിലായിരുന്നു നയന്‍സ് അഭിനയിച്ചത്.

Vignesh Shivan Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: