തമിഴ് സിനിമാലോകം ഏറെ നാളായി കാത്തിരിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും തമ്മിലുളള വിവാഹത്തിനായി. വിഘ്നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി അടുത്തിടെ വിജയ് ടെലിവിഷനിലെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇരുവരും ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരിക്കുകയാണ്.
ക്ഷേത്ര ദർശനത്തിനെത്തിയ ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. ബ്ലൂ അനാർക്കലിയായിരുന്നു നയൻതാരയുടെ വേഷം. വെളള ഷർട്ടും മുണ്ടും ധരിച്ചാണ് വിഘ്നേഷ് എത്തിയത്.
നയൻതാരയുടെയും വിഘ്നേഷിന്റെയും വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ‘നാനും റൗഡി നാന്‍ താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെ വിഘ്നേഷ് വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു.
എന്താണ് നയൻതാര മാഡത്തെ വിവാഹം ചെയ്യാത്തത്? ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നായിരുന്നു ആരാധകന്റെ ചോദ്യം. “വിവാഹത്തിനും മറ്റും വലിയ ചെലവ് ആകും ബ്രോ. അതുകൊണ്ട് വിവാഹത്തിനായി പണം സേവ് ചെയ്തു വയ്ക്കുന്നു, അതുപോലെ കൊറോണ പോവാൻ കാത്തിരിക്കുന്നു,” എന്നാണ് വിഘ്നേഷ് ഉത്തരം നൽകിയത്.
മുൻപ് ഒരു തമിഴ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തിനിടയിലും വിഘ്നേഷ് ശിവന്‍ നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ”ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാൻ. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോൾ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം.
Read More: ”വിഘ്നേഷിനായി സർപ്രൈസ് ഒരുക്കി നയൻതാര; ചിത്രങ്ങൾ