സൂപ്പർസ്റ്റാർ രജനീകാന്തിനു പിന്നാലെ അത്തി വർദറെ ദർശിക്കാൻ നയൻതാരയുമെത്തി. കാമുകൻ വിഘ്നേശ് ശിവനൊപ്പമാണ് കാഞ്ചീപുരത്തെ പ്രശസ്തമായ വർദരാജർ ക്ഷേത്രത്തിൽ നയൻതാര എത്തിയത്. ഇരുവരും ക്ഷേത്ര ദർശനത്തിന് എത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും ആരാധകർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്

ഏറെ പ്രത്യേകതകൾ ഉള്ള കോയമ്പത്തൂരിലെ ക്ഷേത്രങ്ങളിലൊന്നാണ് അത്തി വർദരാജർ ക്ഷേത്രം. 40 വർഷം കൂടുമ്പോൾ ഒരിക്കലാണ് അത്തി വർദർ പെരുമാളിനെ ദർശിക്കാൻ ഭക്തർക്ക് അവസരമുള്ളൂ. അത്തി വർദർ വിഗ്രഹത്തിന് കേടുപാടുകൾ പറ്റിയതിനെ തുടർന്ന് ക്ഷേത്രത്തിൽ പുതിയ വിഗ്രഹം സ്ഥാപിക്കുകയും, അത്തി വർദർ വിഗ്രഹം ക്ഷേത്രക്കുളത്തിൽ സൂക്ഷിക്കുകയും ചെയ്തിരിക്കുകയാണ്. 40 വർഷം കൂടുമ്പോൾ ഈ വിഗ്രഹം പുറത്തെടുത്ത് 40 ദിവസം ഭക്തർക്ക് ദർശനത്തിന് അവസരം നൽകും. നാലു പതിറ്റാണ്ടിനു ശേഷം 2019 ജൂലൈയിലാണ് അത്തി വർദർ ദർശനത്തിനായി ക്ഷേത്രം തുറന്നു കൊടുത്തിരിക്കുന്നത്. ഓഗസ്റ്റ് 16 വരെയാണ് ദർശനം.

 

View this post on Instagram

 

Moments from #Athivaradhar dharshan !

A post shared by @ nayantharateam on

 

View this post on Instagram

 

Wikki & Nayan At #AtthivaratharDharisanam

A post shared by Nayanthara (@nayantharamazz) on

കഴിഞ്ഞ ദിവസങ്ങളിൽ രജനീകാന്തും തൃഷയും ക്ഷേത്ര ദർശനം നടത്തിയിരുന്നു. ഭാര്യയ്ക്കൊപ്പമാണ് രജനി എത്തിയത്. സുഹൃത്തുക്കൾക്കൊപ്പമാണ് തൃഷ ക്ഷേത്ര ദർശനത്തിനെത്തിയത്.

Read Also: 40 വർഷത്തിലൊരിക്കൽ ദർശനം നൽകുന്ന പെരുമാൾ; കാണാൻ താരങ്ങളുടെ തിരക്ക്

സംവിധായകൻ എ.ആർ.മുരുഗദോസ് സംവിധാനം ചെയ്യുന്ന ‘ദർബാറി’ൽ അഭിനയിച്ചുവരികയാണ് നയൻതാര ഇപ്പോൾ. രജനീകാന്താണ് ചിത്രത്തിലെ നായകൻ. എ.ആർ.മുരുഗദോസും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദർബാർ’. അതേസമയം ഇത് നാലാമത്തെ തവണയാണ് രജനീകാന്തും നയൻതാരയും ഒന്നിക്കുന്നത്. ‘ചന്ദ്രമുഖി’, ‘കുശേലൻ’, ‘ശിവജി’ എന്നീ ചിത്രങ്ങൾക്കു ശേഷം നയൻതാര തലൈവർക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദർബാറി’നുണ്ട്. ചിരഞ്ജീവി നായകനായുന്ന സൈറ നരസിംഹ റെഡ്ഡി ചിത്രത്തിലും നയൻതാര അഭിനയിക്കുന്നുണ്ട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook