Latest News

സാമന്തയുടെ സന്തോഷത്തിൽ പങ്കുചേർന്ന് നയൻതാരയും വിഘ്നേഷും; ചിത്രങ്ങൾ

സംവിധായകൻ വിഘ്നേഷ് ശിവൻ, നയൻതാര, വിജയ് സേതുപതി എന്നിവർ ചേർന്നാണ് സാമന്തയ്ക്ക് സർപ്രൈസ് നൽകിയത്

nayanthara, vignesh shivan, ie malayalam

മെൽബണിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുളള അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് സാമന്ത അക്കിനേനി. ‘ദി ഫാമിലി മാൻ 2’ വെബ് സീരീസിലെ അഭിനയത്തിനാണ് നടിക്ക് അവാർഡ് ലഭിച്ചത്. സാമന്തയുടെ അവാർഡ് നേട്ടം ഷൂട്ടിങ് സെറ്റിൽ ആഘോഷമാക്കിയിരിക്കുകയാണ് ‘കാത്തുവാക്കുല രണ്ടു കാതൽ’ സിനിമാ ടീം.

സംവിധായകൻ വിഘ്നേഷ് ശിവൻ, നയൻതാര, വിജയ് സേതുപതി എന്നിവർ ചേർന്നാണ് സാമന്തയ്ക്ക് സർപ്രൈസ് നൽകിയത്. ഇതിന്റെ ചിത്രങ്ങൾ സാമന്ത തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന സിനിമയാണ് കാത്തുവാക്കുല രണ്ടു കാതൽ. സാമന്ത, നയൻതാര, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഘ്നേഷിന്റെ നിർമ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ റിലീസ് ചെയ്യുമെന്നാണ് വിവരം.

Read More: അച്ഛന് തീരെ വയ്യ, ആശുപത്രിയിലാണ്; അഭിമുഖത്തിനിടെ കണ്ണ് നിറഞ്ഞ് നയൻതാര

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nayanthara vijay sethupathi celebrate samanthas best actress award

Next Story
കരീനയുടെ സാമിപ്യം എന്നെ സമാധാനിപ്പിക്കുന്നു; മരുമകളെ കുറിച്ച് ശർമിള ടാഗോർkareena kapoor khan, sharmila tagore, saif ali khan, kareena kapoor sharmila tagore, sharmila tagore on kareena kapoor, sharmila tagore on saif ali khan, saif ali khan, kareena kapoo
The moderation of comments is automated and not cleared manually by malayalam.indianexpress.com