scorecardresearch

International Women's Day 2019: നീയെൻ ലോകസുന്ദരി, നിന്നെപോലെ മറ്റാരുമില്ല: നയൻതാരയോട് വിഘ്നേഷ്

ഈ ഭൂമി മനോഹരമാക്കുന്നത് നിങ്ങൾ സ്ത്രീകളാണ്

ഈ ഭൂമി മനോഹരമാക്കുന്നത് നിങ്ങൾ സ്ത്രീകളാണ്

author-image
Entertainment Desk
New Update
Nayanthara, nayanthara birthday, Vignesh Shivn, nayans, ie malayalam, നയൻതാര, നയൻതാര പിറന്നാൾ, വിഘ്നേശ് ശിവൻ, ഐഇ മലയാളം, women's day, women's day 2019, women's day quotes, women's day slogans,international women's day 2019, international women's day 2019 theme, international women's day 2019 quotes, international women's day 2019 date,

എപ്പോഴും നയൻതാരയ്ക്ക് സർപ്രൈസുകൾ നൽകി അത്ഭുതപ്പെടുത്തുന്ന കാമുകനാണ് വിഘ്നേശ് ശിവൻ. നയൻതാരയുടെ പിറന്നാൾ ദിനത്തിലും വാലന്റെൻസ് ഡേയ്ക്കുമെല്ലാം സർപ്രൈസുകൾ നൽകി അമ്പരപ്പിച്ച വിഘ്നേഷ് അന്താരാഷ്ട്രവനിതാദിനത്തിലും പതിവു തെറ്റിച്ചില്ല. പൂക്കൾ നിറച്ച ബൊക്കെകൾ സമ്മാനമായി നൽകിയാണ് വിഘ്നേഷ് നയൻതാരയ്ക്ക് ആശംസകൾ അറിയിച്ചത്.

Advertisment

കൈകളിൽ ബൊക്കെകളുമായി നിൽക്കുന്ന നയൻതാരയുടെ ചിത്രം പങ്കുവെയ്ക്കാനും വിഘ്നേഷ് മറന്നില്ല. 'എന്റെ ലോകസുന്ദരീ... നിന്നെ പോലെ മറ്റാരുമില്ല. വനിതാദിന ആശംസകൾ,' എന്നാണ് ചിത്രത്തിനൊപ്പം വിഘ്നേഷ് കുറിക്കുന്നത്. സ്വന്തം കഴിവുകളിൽ ഉറച്ച വിശ്വാസമുള്ള കരുത്തരായ എല്ലാ സ്ത്രീകൾക്കും ആശംസകൾ നേർന്ന വിഘ്നേശ് സ്ത്രീകളെ പ്രകീർത്തിക്കാനും മറന്നില്ല. ഈ ഭൂമി മനോഹരമാക്കുന്നത് നിങ്ങളാണെന്നാണ് വിഘ്നേഷ് കുറിച്ചത്.

ആഘോഷിക്കാനുള്ള നിമിഷങ്ങളൊന്നും നയൻതാരയും വിഘ്നേഷും പാഴാക്കി കളയാറില്ല. ഷൂട്ടിംഗിനിടയിൽ നിന്നും ബ്രേക്ക് എടുത്ത് നയൻതാര വിഘ്നേഷിനൊപ്പം ലാസ് വേഗാസിലായിരുന്നു ന്യൂ ഇയർ ആഘോഷിച്ചത്. 'നാനും റൗഡി താൻ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയബന്ധിതരാവുന്നത്. ഇരുവരും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകരെങ്കിലും രണ്ടുപേരും ഇതുവരെ വിവാഹവാർത്തകളോട് പ്രതികരിച്ചിട്ടില്ല.

Read more: നയൻതാരയ്ക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കി വിഘ്നേശ് ശിവൻ

Advertisment

View this post on Instagram

clicked by who #Moments #lasvegas ruthless #casinos #funclicks#fun #clicks

A post shared by Vignesh Shivn (@wikkiofficial) on

View this post on Instagram

#aboutlastnight #hbdnayanthara #birthday #specialday #friends #friendlikefamily #funevenings #moments

A post shared by Vignesh Shivn (@wikkiofficial) on

View this post on Instagram

There’s so much of friendship in this Love and a lot more love in this friendship #HappyFriendShipDay #Nayanthara

A post shared by Vignesh Shivn (@wikkiofficial) on

Nayanthara International Womens Day Womens Day

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: