തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും ജൂൺ 9ന് വിവാഹിതരാവുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇരുവരുടെയും വിവാഹത്തിന്റെ ഡിജിറ്റൽ ക്ഷണക്കത്തും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. നിരവധി താരവിവാഹങ്ങൾ നടത്തിയ ഇവന്റ് കമ്പനിയായ ഷാദി സ്ക്വാഡ് ആണ് നയൻതാര-വിഘ്നേഷ് വിവാഹം ഏറ്റെടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
അനുഷ്ക- വിരാട് കൊഹ്‌ലി, കത്രീന കെയ്ഫ്- വിക്കി കൗശൽ, ഫർഹാൻ അക്തർ-ഷിബാനി, വരുൺ ധവാൻ- നടാഷ തുടങ്ങിയ സെലിബ്രിറ്റി വിവാഹങ്ങളെല്ലാം ഏറ്റെടുത്ത് ഗ്രാൻഡാക്കി മാറ്റിയത് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷാദി സ്ക്വാഡ് എന്ന വെഡ്ഡിംഗ് പ്ലാനേഴ്സ് ആണ്.
എന്തായാലും പ്രൗഢോജ്ജ്വലമായ ഒരു താരവിവാഹം കാണാൻ കാത്തിരിക്കുകയാണ് നയൻതാര ആരാധകർ.
Read more: Nayanthara-Vignesh Shivan Wedding: ഡ്രസ്സ് കോഡ് മുതൽ വേദി വരെ; ഇത് വരെ അറിഞ്ഞ വിവരങ്ങൾ
കഴിഞ്ഞ ദിവസം ഗലാട്ട ക്രൗൺ അവാർഡ് നിശയിൽ വിവാഹസാരിയെക്കുറിച്ചും മറ്റും നയൻതാരയും വിഘ്‌നേഷും സംസാരിച്ചിരുന്നു. വിവാഹത്തിന് നയൻതാര എന്ത് ധരിക്കണം എന്ന ആരാധകരുടെ മറുപടികൾ കോർത്തിണക്കിയ വീഡിയോ സ്‌ക്രീനിൽ കാണിച്ച ശേഷമായിരുന്നു വിഘ്‌നേശിനോട് അവതാരക ചോദ്യം ആവർത്തിച്ചത്. ‘ആരാധകരിൽ ഒരാൾ പറഞ്ഞപോലെ എന്ത് ധരിച്ചാലും സുന്ദരിയാണ്’ എന്നായിരുന്നു വിഘ്‌നേഷിന്റെ മറുപടി.
2015-ൽ പുറത്തിറങ്ങിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് വിഘ്‌നേശ് ശിവനും നയൻതാരയും പ്രണയത്തിലാവുന്നത്. ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ 2021 മാർച്ച് 25-ന് ഇവരുടെ വിവാഹനിശ്ചയം നടന്നു. വിഘ്നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി കഴിഞ്ഞ വർഷം വിജയ് ടെലിവിഷനിലെ അഭിമുഖത്തിൽ നയൻതാര വെളിപ്പെടുത്തിയിരുന്നു. അന്ന് മുതൽ വിവാഹം ഉടനെന്ന അഭ്യൂഹങ്ങളുണ്ട്.
മുൻപ് ഒരു തമിഴ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തിനിടയിലും വിഘ്നേഷ് ശിവന്‍ നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ”ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാൻ. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോൾ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം.