Nayanthara, Vignesh Shivan’s wedding Photos: തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായി. ഇന്ന് രാവിലെ മഹാബലിപുരത്ത് വച്ച് ഹിന്ദു ആചാരപ്രകാരമാണ് വിവാഹചടങ്ങുകൾ നടന്നത്. വിവാഹചിത്രങ്ങൾ വിഘ്നേഷ് ശിവൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
“ദൈവകൃപയാൽ, പ്രപഞ്ചത്തിന്റെയും മാതാപിതാക്കളുടെയും ഉത്തമസുഹൃത്തുക്കളുടെയും അനുഗ്രഹത്തോടെ നയൻതാരയെ വിവാഹം കഴിച്ചിരിക്കുന്നു,” എന്നാണ് വിഘ്നേഷ് കുറിച്ചത്.


ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്നം, ശരത് കുമാർ, വിജയ് സേതുപതി, രാധിക ശരത് കുമാർ, അജിത്, സൂര്യ, വിജയ്, കാർത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂർ എന്നിവരെല്ലാം വിവാഹത്തിന് സാക്ഷിയാവാനായി മഹാബലിപുരത്ത് എത്തിയിരുന്നു.
വ്യാഴാഴ്ച രാത്രിയായിരുന്നു നയൻതാരയുടെ മെഹന്ദി ആഘോഷം നടന്നത്. മെഹന്ദി ആർട്ടിസ്റ്റായ സറീനയാണ് നയൻതാരയ്ക്ക് മൈലാഞ്ചി അണിഞ്ഞത്.
വിവാഹദിനത്തിൽ തമിഴ്നാട്ടിലുടനീളം 18,000 കുട്ടികൾക്ക് സദ്യയും ഒരു ലക്ഷത്തിൽ അധികം പേർക്ക് ഉച്ചഭക്ഷണവുമാണ് നയൻതാരയും വിഘ്നേഷും നൽകിയത്. നയൻതാര- വിഘ്നേഷ് ദമ്പതികളുടെ മാതൃകാപരമായ ഈ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് ആരാധകരും സോഷ്യൽ മീഡിയയും.
2015ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്, തീർത്തും പ്രൊഫഷണലായ ആ കണ്ടുമുട്ടലും പരിചയപ്പെടലും പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഏഴുവർഷമായി പരസ്പരം കൂട്ടായി, കരുത്തായി ഇരുവരും ഒന്നിച്ചുണ്ട്.
Read more: കൺമണീ, നീയെന്ന ഭാഗ്യനക്ഷത്രം: നയൻതാര- വിഘ്നേഷ് പ്രണയനാളുകളിങ്ങനെ