scorecardresearch

Nayanthara-Vignesh Shivan Wedding: ഡ്രസ്സ് കോഡ് മുതൽ വേദി വരെ; ഇത് വരെ അറിഞ്ഞ വിവരങ്ങൾ

നയൻതാര-വിഘ്നേഷ് വിവാഹത്തിന് വേദിയാകുന്ന റിസോർട്ടിന്റെ ചിത്രങ്ങൾ

നയൻതാര-വിഘ്നേഷ് വിവാഹത്തിന് വേദിയാകുന്ന റിസോർട്ടിന്റെ ചിത്രങ്ങൾ

author-image
Entertainment Desk
New Update
Nayanthara wedding, sheraton grand mahabalipuram

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും ജൂൺ 09ന് മഹാബലിപുരത്ത് വിവാഹിതരാവുകയാണ്. തിരുപ്പതിയിൽ വച്ച് വിവാഹിതരാവണമെന്നായിരുന്നു ആദ്യം പ്ലാൻ ചെയ്തതെങ്കിലും പ്രായോഗികമായ ചില ബുദ്ധിമുട്ടുകൾ പരിചരിച്ചാണ് മഹാബലിപുരത്തെ ഒരു പ്രൈവറ്റ് റിസോർട്ടിലേക്ക് വിവാഹവേദി മാറ്റിയതെന്ന് വിഘ്നേഷ് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുന്നതെന്നും വിഘ്നേഷ് വ്യക്തമാക്കി.

Advertisment

മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടിൽ വച്ച് 8:30നാണ് വിവാഹം. ചെന്നൈ നഗരത്തിൽ നിന്നും രണ്ടു മണിക്കൂർ യാത്ര ചെയ്താൽ കടലിനോട് ചേർന്നുകിടക്കുന്ന ഈ ആഢംബര റിസോർട്ടിലെത്താം. വലിയ സ്വിമ്മിംഗ് പൂളുകൾ, ധാരാളം ഉദ്യാനങ്ങൾ, സിറ്റിംഗ് ഏരിയ, ഫൗണ്ടെയ്ൻ, അതിഥികൾക്കായി പ്രൈവറ്റ് ബീച്ച് എന്നിവയെല്ലാം ഈ റിസോർട്ടിലുണ്ട്. 1,10,212 രൂപയ്ക്ക് മുകളിലാണ് ഇവിടുത്തെ പ്രെസിഡൻഷ്യൽ സ്യൂട്ട് റൂമുകളുടെ വാടക.

അതിഥികൾക്കായി പ്രത്യേക ഡ്രസ്സ് കോഡും വിവാഹക്ഷണക്കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. എത്നിക് പേസ്റ്റൽ നിറങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു വേണം അതിഥികൾ വിവാഹത്തിനെത്താൻ.

Advertisment

നിരവധി താരവിവാഹങ്ങൾ നടത്തിയ ഇവന്റ് കമ്പനിയായ ഷാദി സ്ക്വാഡ് ആണ് നയൻതാര-വിഘ്നേഷ് വിവാഹം ഏറ്റെടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. അനുഷ്ക- വിരാട് കൊഹ്‌ലി, കത്രീന കെയ്ഫ്- വിക്കി കൗശൽ, ഫർഹാൻ അക്തർ-ഷിബാനി, വരുൺ ധവാൻ- നടാഷ തുടങ്ങിയ സെലിബ്രിറ്റി വിവാഹങ്ങളെല്ലാം ഏറ്റെടുത്ത് ഗ്രാൻഡാക്കി മാറ്റിയത് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷാദി സ്ക്വാഡ് എന്ന വെഡ്ഡിംഗ് പ്ലാനേഴ്സ് ആണ്. എന്തായാലും പ്രൗഢോജ്ജ്വലമായ ഒരു താരവിവാഹം കാണാൻ കാത്തിരിക്കുകയാണ് നയൻതാര ആരാധകർ.

“പ്രൊഫഷണലായി നിങ്ങളുടെ അനുഗ്രഹം എനിക്കുണ്ടായത് പോലെ, എന്റെ വ്യക്തിജീവിതത്തിനും അത് ആവശ്യമാണ്. ഞാൻ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ജൂൺ 9ന്, എന്റെ പ്രണയിനിയായ നയൻതാരയെ ഞാൻ വിവാഹം കഴിക്കുകയാണ്. വിവാഹത്തിന് ശേഷം, ഉച്ചകഴിഞ്ഞ്, ഞങ്ങൾ എല്ലാവരുമായും വിവാഹചിത്രങ്ങൾ പങ്കിടും,” പത്രസമ്മേളനത്തിൽ വിഘ്നേഷ് പറഞ്ഞു. ജൂൺ 11ന് നയൻതാരയ്ക്ക് ഒപ്പം മാധ്യമപ്രവർത്തകരെ കാണുമെന്നും പത്രസമ്മേളനത്തിൽ വിഘ്നേഷ് പറഞ്ഞു.

ആരാധകർ കാത്തിരിക്കുന്ന ഈ താരവിവാഹത്തിലേക്ക് രജനീകാന്ത്, കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, സാമന്ത റൂത്ത് പ്രഭു തുടങ്ങിയവർക്ക് ക്ഷണമുണ്ടെന്നാണ് റിപ്പോർട്ട്.

Nayanthara Vignesh Shivan Wedding

സംവിധായകൻ ഗൗതം മേനോനാണ് ഈ വിവാഹാഘോഷത്തിന്റെ ഡയറക്ടർ എന്നും റിപ്പോർട്ടുണ്ട്. വിവാഹം ഡോക്യുമെന്ററിയായി ചിത്രീകരിച്ച് പിന്നീട് ഒരു ഒടിടി പ്ലാറ്റ്‌ഫോം വഴി സ്ട്രീം ചെയ്യാനുള്ള പ്ലാനുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നെറ്റ് ഫ്ളിക്സുമായി ചർച്ചകൾ നടന്നിട്ടുണ്ടെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, നെറ്റ്ഫ്ളിക്സോ നയൻതാരയോ വിഘ്നേഷോ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

2015ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്, തീർത്തും പ്രൊഫഷണലായ ആ കണ്ടുമുട്ടലും പരിചയപ്പെടലും പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഏഴുവർഷമായി പരസ്പരം കൂട്ടായി, കരുത്തായി ഇരുവരും ഒന്നിച്ചുണ്ട്. ഇപ്പോൾ തങ്ങളുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോവുകയാണ് നയൻതാരയും വിഘ്നേഷും.

Vignesh Shivan Nayanthara Celebrities Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: