scorecardresearch

മൊഹബത്ത് ചായയും നുകർന്ന് പനമ്പിള്ളി നഗറിൽ വിഘ്നേഷിനൊപ്പം നയൻതാര; ചിത്രങ്ങൾ

കഴിഞ്ഞ ദിവസമാണ് അമ്മയെ കാണാനായി നയൻതാരയും വിഘ്നേഷും കൊച്ചിയിൽ എത്തിയത്

കഴിഞ്ഞ ദിവസമാണ് അമ്മയെ കാണാനായി നയൻതാരയും വിഘ്നേഷും കൊച്ചിയിൽ എത്തിയത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nayanthara, Vignesh Shivan, Nayanthara Vignesh Shivan Panampilly Nagar

ഞായറാഴ്ചയാണ് നയൻതാരയും വിഘ്നേഷ് ശിവനും കൊച്ചിയിലെത്തിയത്. അമ്മയുടെ അനുഗ്രഹം വാങ്ങാനും കുറച്ചുദിവസങ്ങൾ മാതാപിതാക്കൾക്കൊപ്പം ചെലവിടാനും വേണ്ടി എത്തിയതാണ് നയൻതാര.

Advertisment

ഞായറാഴ്ച രാത്രി വിഘ്നേഷിനൊപ്പം കൊച്ചി പനമ്പള്ളി നഗറിൽ ഡിന്നർ കഴിക്കാനെത്തിയ നയൻതാരയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. പനമ്പള്ളി നഗറിലെ മന്ന റെസ്റ്റോറന്റിലാണ് ഇരുവരും എത്തിയത്. മന്ന സ്പെഷ്യൽ മുഹബത്ത് ചായയും വിഭവസമൃദ്ധമായ ഡിന്നറും കഴിച്ചാണ് നയൻതാരയും വിഘ്നേഷും മടങ്ങിയത്.

publive-image
publive-image
Advertisment
nayanthara-manna

അപ്രതീക്ഷിതമായി താരം റെസ്റ്റോറന്റിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ജീവനക്കാരും. റെസ്റ്റോറന്റിൽ അപ്രതീക്ഷിതമായി നയൻതാരയെ കണ്ട് കൂടെ നിന്ന് ഫോട്ടോയെടുക്കാൻ എത്തിയ ആരാധകർക്ക് ഒപ്പം പോസ് ചെയ്യാനും ഇരുവരും മറന്നില്ല.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു തമിഴ്നാട്ടിലെ മഹാബലിപുരത്ത് വച്ച് നയന്‍താരയും വിഘ്നേഷും വിവാഹിതരായത്. ഏഴു വർഷത്തെ പ്രണയം വിവാഹത്തിലെത്തുന്നതിന് സാക്ഷിയാവാൻ രജനീകാന്ത്, മണിരത്നം, ഷാരൂഖ് ഖാൻ, അജിത്, വിജയ്, വിജയ് സേതുപതി, സൂര്യ തുടങ്ങി നിരവധി താരങ്ങളും എത്തിയിരുന്നു.

Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: