ഇന്നലെ വിവാഹത്തിന് ശേഷം തെന്നിന്ത്യൻ താരം നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷും ഇന്ന് തിരുപ്പതിയിൽ എത്തി ദർശനം നടത്തി. ഇതിനു മുൻപും ഇരുവരും ഒന്നിച്ച് ദർശനം നടത്തിയിട്ടുണ്ട്. തിരുപ്പതി വച്ച് തന്നെ വിവാഹം കഴിക്കണം എന്ന് ഇരുവർക്കും ആഗ്രഹമുണ്ടായിരുന്നതായും മറ്റു അസൗകര്യങ്ങൾ പരിഗണിച്ച് വേദി മാറ്റാൻ തീരുമാനിച്ചതായും വിവാഹവുമായി ബന്ധപ്പെട്ടു നടത്തിയ പത്രസമ്മേളനത്തിൽ വിഘ്നേശ് വെളിപ്പെടുത്തിയിരുന്നു.
ആരാധകർ ഏറെ നാളായി കാത്തിരുന്ന ആ വിവാഹം ഇന്നലെയായിരുന്നു നടന്നത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തെ ഷെറാട്ടൺ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങിൽ ഇരുവരുടെയും സുഹൃത്തുക്കളും സിനിമാ പ്രവർത്തകരും പങ്കെടുത്തു. സൂപ്പർ താരങ്ങളായ രജനികാന്ത്, സൂര്യ, ബോളിവുഡിൽ നിന്നും ഷാരൂഖ് ഖാൻ, മലയാളത്തിൽ നിന്നും ദിലീപ് എന്നിവർ പങ്കെടുത്തവരിൽ പെടും. നാളെ ചെന്നൈയിൽ വിവാഹസത്കാരം നടക്കും.
Read Here: നയൻതാര- വിഘ്നേഷ് ശിവൻ വിവാഹ ചിത്രങ്ങൾ