/indian-express-malayalam/media/media_files/uploads/2019/11/nayanthara-5.jpg)
'താങ്ക്സ്‌ഗിവിംഗ് ഡേ'യിൽ കൂട്ടുകാരൻ വിഘ്നേഷ് ശിവനും സുഹൃത്തുക്കൾക്കുമൊപ്പം ചിരിയും തമാശകളുമൊക്കെയായി ആഘോഷിക്കുകയാണ് നയൻതാര. അമേരിക്കയിലായിരുന്നു നയൻതാരയുടെയും വിഘ്നേഷിന്റെയും 'താങ്ക്സ്‌ഗിവിംഗ് ഡേ' ആഘോഷം. മജീഷ്യനെ പോലെ ആക്ഷനുകളും കുസൃതിയുമായി കൂട്ടുകാർക്കിടയിൽ ചിരി പടർത്തുന്ന നയൻതാരയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
#ThanksgivingDinner Clicks #USApic.twitter.com/a80RlUbsyO
— Nayanthara (@NayantharaU) November 30, 2019
നയൻതാരയുടെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിൽ എത്തിയതായിരുന്നു നയൻതാരയും വിഘ്നേഷും. നവംബർ 18നായിരുന്നു തെന്നിന്ത്യൻ താരറാണി നയൻതാരയുടെ 35ാം ജന്മദിനം. തന്റെ ജീവിതത്തിന്റെ സ്നേഹത്തിന്, പ്രണയത്തിന് പിറന്നാൾ ആശംസകൾ നേർന്ന് പിറന്നാൾ ദിനത്തിൽ വിഘ്നേഷ് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളും ഏറെ ഹൃദ്യമായിരുന്നു.
“എന്റെ ജീവിതത്തിലെ പ്രണയത്തിന് പിറന്നാൾ ആശംസകൾ. എപ്പോഴും എന്നതു പോലെ സത്യസന്ധയും ധീരയും ശക്തയും അഭിലാഷമുള്ളവളും അച്ചടക്കമുള്ളവളും ആത്മാർത്ഥതയുള്ളവളും കഠിനാധ്വാനിയും ദൈവഭക്തയുമായിരിക്കുക. ജീവിതത്തിലും തൊഴിലിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ നിനക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ജീവിതത്തിന്റെ ഏറ്റവും നല്ല നിമിഷങ്ങൾ നിനക്കൊപ്പം പങ്കുവയ്ക്കാൻ സാധിക്കുന്നതിൽ ആവേശവും സന്തോഷവും അഭിമാനവുമുണ്ട്. എപ്പോഴും നീയെന്നെ വിസ്മയിപ്പിക്കുന്നു,” വിഘ്നേഷ് ശിവൻ കുറിച്ചതിങ്ങനെ.
തമിഴകത്തിന്റെ പ്രിയ ജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. തങ്ങളുടെ പ്രണകാലം ആഘോഷിക്കുന്ന ഇരുവരും ഒന്നിച്ചുള്ള സ്നേഹ നിമിഷങ്ങളുടേയും സന്തോഷങ്ങളുടേയും ചിത്രങ്ങൾ ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്. ‘നാനും റൗഡി താൻ’ എന്ന വിഘ്നേഷ് ശിവന്റെ കരിയറിൽ ഏറെ ബ്രേക്ക് നൽകിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു വിഘ്നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കം.
മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന നേട്രിക്കണ്ണ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നയൻതാര. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന മുക്കുത്തി അമ്മൻ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.
Read more: സിഎക്കാരിയാകാൻ മോഹിച്ച് തെന്നിന്ത്യയുടെ താരറാണിയായ നയൻതാര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.