ആറ് വർഷം മുൻപ്, 2015 ഒക്ടോബർ 21നാണ് ‘നാനും റൗഡി താൻ ‘ എന്ന സിനിമ പുറത്തിറങ്ങിയത്. ആ സിനിമിക്ക് ഇന്ന് ആറ് വയസ്സായിരിക്കുകയാണ്. വിജയ് സേതുപതിയും നയൻതാരയും പ്രധാന വേഷത്തിലെത്തിയ സിനിമ സംവിധാനം ചെയ്തത് വിഘ്നേഷ് ശിവനായിരുന്നു. ആ സിനിമയ്ക്ക് പുറമെ നയൻതാരയും വിഘ്നേഷ് ശിവനും തമ്മിലുള്ള പ്രണയവും ആറ് വയസ്സ് പിന്നിട്ടിരിക്കുന്നു.
‘നാനും റൗഡി നാന് താന്‍’ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. പ്രണയത്തിലായ ഈ ആറ് വർഷങ്ങൾ പെട്ടെന്ന് കടന്നുപോയതായി അനുഭവപ്പെടുന്നുവെന്നാണ് വിഘ്നേഷ് ശിവൻ തന്റെ ഒരു പുതിയ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്.
“ആറു വർഷങ്ങളായി എന്ന് വിശ്വസിക്കാനാവുന്നില്ല,” എന്ന അടിക്കുറിപ്പോട് കൂടി ചിത്രത്തിന്റെ ചിത്രീകരണ സമയത്തെ നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്. “നാനും റൗഡി താൻ സിനിമയുടെ സമയത്തെ ചില ദൃശ്യങ്ങൾ നിങ്ങൾക്കായി പങ്കുവയ്ക്കുന്നു” എന്നും വിക്കി കുറിച്ചിട്ടുണ്ട്.
തെന്നിന്ത്യയുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. വിഘ്നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി അടുത്തിടെ വിജയ് ടെലിവിഷനിലെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
Also Read: വിഘ്നേഷിനായി സർപ്രൈസ് ഒരുക്കി നയൻതാര; ചിത്രങ്ങൾ
നയൻതാരയുടെയും വിഘ്നേഷിന്റെയും വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെ വിഘ്നേഷ് വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു.
മുൻപ് ഒരു തമിഴ് വെബ്സൈറ്റിനു നല്കിയ അഭിമുഖത്തിനിടയിലും വിഘ്നേഷ് ശിവന് നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ”ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാൻ. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോൾ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം.