വാക്സിൻ മുഖ്യം ബിഗിലെ; ചിത്രങ്ങൾ പങ്കുവച്ച് നയൻതാരയും വിഘ്നേഷും

കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരിക്കുകയാണ് നയൻതാരയും വിഘ്നേഷും

nayanthara, vignesh shivan, nayanthara covid 19 vaccine, vignesh shivan covid 19 vaccine, Annaatthe, rajinikanth, covid 19, nayanthara photos, nayanthara vignesh shivan, nayanthara movies

കോവിഡ് രണ്ടാം തരംഗം രൂക്ഷമായി കൊണ്ടിരിക്കുമ്പോൾ കൊറോണയുമായുള്ള പോരാട്ടത്തിലാണ് രാജ്യം ഇപ്പോൾ. പലയിടങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചും കണ്ടെയ്ൻമെന്റ് സോണുകൾ വേർത്തിരിച്ചുമൊക്കെ കോവിഡ് പടരുന്നതിന് തടയിട്ടു കൊണ്ടിരിക്കുകയാണ് ഭരണാധികാരികളും ആരോഗ്യപ്രവർത്തകരും. കോവിഡിന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുന്നതിനു മുൻപ് കൂടുതൽ ആളുകളിലേക്ക് വാക്സിൻ എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും വിഘ്നേഷ് ശിവനും കഴിഞ്ഞ ദിവസം കോവിഡിനെതിരെയുള്ള പ്രതിരോധ വാക്സിൻ സ്വീകരിച്ചിരിക്കുകയാണ്. “എല്ലാവരും വാക്സിൻ എടുക്കൂ. സുരക്ഷിതരായി, വീടുകൾക്കുള്ളിൽ തന്നെ തുടരൂ… ഇതും കടന്നു പോവും,” ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് വിഘ്നേഷ് കുറിക്കുന്നു. ചെന്നൈയിൽ വച്ചാണ് വാക്സിന്റെ ആദ്യ ഡോസ് ഇരുവരും സ്വീകരിച്ചത്.

കോവിഡ് രൂക്ഷമാകുമ്പോൾ ഇന്ത്യൻ സിനിമാലോകത്തു നിന്നും നിരവധി പേർ ഇതിനകം കോവിഡ് ബാധിതരാവുകയും ഒട്ടേറെ പ്രതിഭകൾ കോവിഡ് മൂലം മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

നിലവിലെ ഭീതിദമായ സാഹചര്യം മനസ്സിലാക്കി കോവിഡ് ബോധവത്കരണ പരിപാടികളിൽ പങ്കാളികൾ ആവുകയാണ് താരങ്ങളും സിനിമാപ്രവർത്തകരും. വാക്സിൻ ബോധവത്കരണവുമായി താരങ്ങൾ മുൻനിരയിൽ തന്നെയുണ്ട്. രജിനികാന്ത്, കമൽ ഹാസൻ, ഖുശ്ബു, മോഹൻലാൽ, നാഗാർജുന, മഹേഷ് ബാബു, സുഹാസിനി മണിരത്നം, രമ്യ കൃഷ്ണൻ എന്നിവരും കോവിഡ് വാക്സിൻ സ്വീകരിക്കുകയും വാക്സിൻ സ്വീകരിക്കാൻ ആരാധകരോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

Read more: കണ്ണിൽ കണ്ണിൽ നോക്കി നയൻതാരയും വിഘ്നേഷും; കാത്തിരുന്നത് ഇതിനെന്ന് ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nayanthara vignesh shivan receive covid 19 vaccination photos

Next Story
മമ്മൂക്കയുടെ ക്ലിക്ക്, കൂടെ, ശ്വേതയും രാജുവേട്ടനും; മനോജ് കെ ജയന്റെ കുറിപ്പ്manoj k jayan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express