scorecardresearch
Latest News

ഇനിയങ്ങോട്ടും നിങ്ങളുടെ പിന്തുണ വേണം; വിവാഹശേഷം മാധ്യമങ്ങളെ കണ്ട് നയൻതാരയും വിഘ്നേഷും, വീഡിയോ

വിവാഹശേഷം ആദ്യമായാണ് നയൻതാരയും വിഘ്നേഷും മാധ്യമങ്ങളോട് സംസാരിക്കുന്നത്

ഇനിയങ്ങോട്ടും നിങ്ങളുടെ പിന്തുണ വേണം; വിവാഹശേഷം മാധ്യമങ്ങളെ കണ്ട് നയൻതാരയും വിഘ്നേഷും, വീഡിയോ

ജൂൺ ഒമ്പതിന് മഹാബലിപുരത്ത് വച്ചായിരുന്നു തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. വിവാഹശേഷം ഇരുവരും ഒന്നിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആദ്യമായി നയൻതാരയോട് കഥ പറയാൻ വന്ന ഹോട്ടലിതാണ്, ഇവിടെ തന്നെ ഇപ്പോൾ നിങ്ങളുമായി സംസാരിക്കാൻ കഴിയുന്നതും വലിയ സന്തോഷം എന്നു പറഞ്ഞുകൊണ്ടാണ് വിഘ്നേഷ് സംസാരിച്ചു തുടങ്ങിയത്.

“എല്ലാവരും ഇവിടെ വന്നതിനു ഒരുപാട് നന്ദി. ഇത്രനാൾ നിങ്ങൾ തന്ന സപ്പോർട്ട് വലിയതാണ്. ഇപ്പോൾ കല്യാണമായി, ഇനിയങ്ങോട്ടും നിങ്ങളുടെ പിന്തുണ വേണം,” നയൻതാര പറഞ്ഞു.

വിവാഹത്തിന് മുന്നോടിയായി നടത്തിയ പ്രസ് മീറ്റിനിടയിൽ തന്നെ, വിവാഹശേഷം നയൻതാരയുമൊന്നിച്ച് മാധ്യമങ്ങളോട് സംസാരിക്കുമെന്ന് വിഘ്നേഷ് വ്യക്തമാക്കിയിരുന്നു.

Read more: നയൻതാര- വിഘ്നേഷ് ശിവൻ വിവാഹ ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nayanthara vignesh shivan press meet after marriage