scorecardresearch

ജോലി തിരക്കിന് വിട; ബാഴ്സലോണയിലേക്ക് പറന്ന് നയൻതാരയും വിക്കിയും

ബാഴ്സലോണ യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങൾ

ബാഴ്സലോണ യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങൾ

author-image
Entertainment Desk
New Update
Nayanthara, Vignesh Shivan, Nayanthara off to Spain, Nayanthara Barcelona photos

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടി നയൻതാര ആശുപത്രിയിൽ എന്ന രീതിയിൽ കഴിഞ്ഞ ദിവസം വാർത്തകൾ പരന്നിരുന്നു. എന്നാൽ വാർത്തകളിൽ കഴമ്പില്ലെന്നും നയൻതാര പൂർണ ആരോഗ്യവതിയാണെന്നും കാണിക്കുന്നതാണ് ഭർത്താവ് വിഘ്നേഷ് ശിവൻ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത പുതിയ ചിത്രങ്ങൾ.

Advertisment

ജോലിതിരക്കുകൾക്കും ഷൂട്ടിനുമെല്ലാം ഇടവേള നൽകി അവധിക്കാലം ആഘോഷിക്കാൻ ബാഴ്സലോണയിലേക്ക് തിരിച്ചിരിക്കുകയാണ് നയൻതാരയും വിഘേനേഷ് ശിവനും. യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങൾ വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്.

"തുടർച്ചയായ ജോലികൾക്കുശേഷം ഞങ്ങൾ ഞങ്ങൾക്കായി കുറച്ചുസമയമെടുക്കുന്നു. ബാഴ്സലോണ, ഇതാ ഞങ്ങൾ വരുന്നു," എന്നാണ് വിക്കി കുറിക്കുന്നത്.

Advertisment

അതേസമയം, നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. 'നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ' എന്ന ഡോക്യുമെന്ററി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക.

ജൂൺ ഒമ്പതിന് മഹാബലിപുരത്ത് വച്ചായിരുന്നു തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്നം എന്നിവരെ കൂടാതെ ശരത് കുമാർ, വിജയ് സേതുപതി, രാധിക ശരത് കുമാർ, അജിത്, സൂര്യ, വിജയ്, കാർത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂർ, സംവിധായകൻ ആറ്റ്‌ലി എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

Vignesh Shivan Nayanthara Spain Barcelona Travel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: