ഓരോ സിനിമ കഴിയുന്തോറും ലേഡി സൂപ്പർസ്റ്റാറാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് നയൻതാര. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാത്തുവാക്കുല രണ്ടു കാതൽ’ ആണ് നയൻതാരയുടേതായി ഉടൻ റിലീസിനൊരുങ്ങുന്ന സിനിമ. നയൻതാരയുടെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നത്.
കാഷ്വൽ ലുക്കിൽ സായാഹ്ന നടത്തത്തിന് ഇറങ്ങിയ നയൻതാരയെയാണ് വീഡിയോയിൽ കാണാനാവുക. വീഡിയോയുടെ അവസാനം നയൻതാര ആരുടെയോ കൈ പിടിക്കുന്നുണ്ട്. കാമുകൻ വിഘ്നേഷ് ശിവൻ ആണോ അതെന്ന സംശയത്തിലാണ് ആരാധകർ. വീഡിയോ എവിടെ നിന്നാണ് പകർത്തിയതെന്ന് വ്യക്തമല്ല. അടുത്തിടെ ന്യൂഇയർ ആഘോഷിക്കാൻ വിഘ്നേശിനൊപ്പം നയൻതാര ദുബായിൽ പോയിരുന്നു. അവിടെ വച്ച് പകർത്തിയതാവാം വീഡിയോ എന്നാണ് ഒരുകൂട്ടം ആരാധകർ പറയുന്നത്.
ബുർജ് ഖലീഫയിലെ ന്യൂ ഇയർ ആഘോഷങ്ങളിലാണ് നയൻതാരയും വിഘ്നേഷും പങ്കുചേർന്നത്. ഇതിന്റെ മനോഹരമായൊരു വീഡിയോയും വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കൗണ്ട് ഡൗണിനു ശേഷം ബുർജ് ഖലീഫയിൽ 2022 എന്നു തെളിയുമ്പോൾ നയൻതാരയെ ചേർത്തു പിടിക്കുന്ന വിഘ്നേഷിനെ വീഡിയോയിൽ കാണാനാവുക.
തമിഴ് സിനിമാലോകം ഏറെ നാളായി കാത്തിരിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും തമ്മിലുളള വിവാഹത്തിനായി. വിഘ്നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി അടുത്തിടെ വിജയ് ടെലിവിഷനിലെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഈ വർഷം നയൻതാര- വിഘ്നേഷ് ജോഡികളുടെ വിവാഹം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Read More: ബുർജ് ഖലീഫയിൽ 2022 തെളിഞ്ഞു; നയൻതാരയെ ചേർത്തുപിടിച്ച് വിക്കി