തമിഴകത്തിന്റെ പ്രിയ ജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകർക്കും ഏറെ പ്രിയപ്പെട്ടതാണ്. കന്യാകുമാരിയിലും തിരുചെന്തൂർ ക്ഷേത്രത്തിലും തൊഴുതിറങ്ങുന്ന നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘മൂക്കുത്തി അമ്മൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനു മുൻപ് കന്യാകുമാരിയിലെ പ്രശസ്ത ക്ഷേത്രങ്ങളിൽ പ്രിയപ്പെട്ടവനൊപ്പം തൊഴാൻ എത്തിയാണ് നയൻതാര. ഇരുവർക്കുമായി പ്രത്യേക ദർശനത്തിനുള്ള സൗകര്യങ്ങൾ അമ്പലം ഭാരവാഹികൾ ഒരുക്കിയിരുന്നു. തിരുചെന്തൂർ ക്ഷേത്രത്തിലും ഇരുവരും ദർശന നടത്തി. ‘മൂക്കുത്തി അമ്മൻ’ എന്ന ചിത്രത്തിൽ ദേവിയുടെ വേഷം അവതരിപ്പിക്കുന്നതിനാൽ ഷൂട്ട് തീരും വരെ വെജിറ്റേറിയനായിരിക്കുകയാണ് നയൻതാര. ആർ ജെ ബാലാജിയും എൻ ജെ ശരവണനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2020ലാവും ചിത്രം തിയേറ്ററുകളിലെത്തുക.
‘നാനും റൗഡി താൻ’ എന്ന വിഘ്നേഷ് ശിവന്റെ കരിയറിൽ ഏറെ ബ്രേക്ക് നൽകിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു വിഘ്നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കം.
Read more: സുഹൃത്തുക്കൾക്കൊപ്പം കുസൃതിയുമായി ‘മജീഷ്യൻ’ നയൻതാര; വീഡിയോ