പുതുവർഷത്തിൽ തെരുവിൽ താമസിക്കുന്ന മനുഷ്യർക്ക് സമ്മാനപ്പൊതികളുമായി നയൻതാരയും വിഘ്നേഷും. ചെന്നൈയിലെ തെരുവിൽ താമസിക്കുന്ന പാവപ്പെട്ട മനുഷ്യർക്ക് സമ്മാനപൊതികൾ വിതരണം ചെയ്യുന്ന നയൻതാരയുടെയും വിഘ്നേഷിന്റെയും വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
പേപ്പർ ബാഗുകളിൽ സമ്മാനപ്പൊതികളുമായാണ് ഇരുവരും എത്തിയത്. പുതിയ വസ്ത്രങ്ങളാണ് സമ്മാനിച്ചതെന്നാണ് റിപ്പോർട്ട്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായാണ് നയനും വിഘ്നേഷും സമ്മാനങ്ങളുമായെത്തിയത്.
തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരറാണിയായ നയൻതാര ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. ഷാരൂഖിനൊപ്പമാണ് നയൻതാരയുടെ അരങ്ങേറ്റം. ചിത്രം ഈ വർഷം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കണക്റ്റ് ആണ് ഒടുവിൽ റിലീസിനെത്തിയ നയൻതാര ചിത്രം. വിഘ്നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്സാണ് ‘കണക്റ്റി’ന്റെ നിർമാതാക്കൾ. അശ്വിൻ ശരവണനാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തത്. അനുപം ഖേര്‍, സത്യരാജ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.