scorecardresearch

ചെട്ടികുളങ്ങര ദേവിയെ തൊഴുത് നയൻതാരയും വിഘ്നേഷും; ചിത്രങ്ങൾ

ഞായറാഴ്ചയാണ് നയൻതാരയും വിഘ്നേഷ് ശിവനും കൊച്ചിയിലെത്തിയത്

ചെട്ടികുളങ്ങര ദേവിയെ തൊഴുത് നയൻതാരയും വിഘ്നേഷും; ചിത്രങ്ങൾ

വിവാഹശേഷം സംവിധായകനും ഭർത്താവുമായ വിഘ്നേഷിനൊപ്പം ആദ്യമായി കൊച്ചിയിലെത്തിയിരിക്കുകയാണ് നയൻതാര. അമ്മയെ കാണാനായാണ് നയൻതാര കൊച്ചിയിലെത്തിയത്. ഒപ്പം ഇഷ്ടപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം ദർശനം നടത്തുകയാണ് നയൻതാരയും വിഘ്നേഷും.

തിങ്കളാഴ്ച രാവിലെ, നയൻതാരയും വിഘ്നേഷ് ശിവനും ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ ദർശനം നടത്താനും എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഞായറാഴ്ചയാണ് നയൻതാരയും വിഘ്നേഷ് ശിവനും കൊച്ചിയിലെത്തിയത്.

കഴിഞ്ഞ ദിവസം, പനമ്പള്ളി നഗറിലെ ഒരു റസ്റ്റോറന്റിൽ രാത്രി ഭക്ഷണം കഴിക്കാനായി നയൻതാരയും വിഘ്നേഷും എത്തിയതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Read more: മൊഹബത്ത് ചായയും നുകർന്ന് പനമ്പിള്ളി നഗറിൽ വിഘ്നേഷിനൊപ്പം നയൻതാര; ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nayanthara vignesh shivan chettikulangara temple visit photos