scorecardresearch

പട്ടുസാരിയിൽ സുന്ദരിയായി നയൻതാര; ചിത്രങ്ങൾ

പാരമ്പര്യ വസ്ത്രമണിഞ്ഞാണ് നയൻതാരയും വിഘ്നേഷും എത്തിയത്

പാരമ്പര്യ വസ്ത്രമണിഞ്ഞാണ് നയൻതാരയും വിഘ്നേഷും എത്തിയത്

author-image
Entertainment Desk
New Update
Nayanthara, Vignesh Shivan Wedding: നയൻതാരയും വിഘ്നേഷും വിവാഹിതരായി; ചടങ്ങിൽ ഷാരൂഖ് ഖാനും

വിഘ്നേഷ് ശിവന്റെ പ്രൊഡക്ഷൻ കമ്പനിയാണ് റൗഡി പിക്ചേഴ്സ്. അടുത്തിടെ പി.എസ്.വിനോദ് രാജ് സംവിധാനം ചെയ്ത 'കൂഴങ്കൽ' സിനിമയുടെ പകർപ്പവകാശം കമ്പനി വാങ്ങിയിരുന്നു. ഈ സിനിമ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് റോട്ടർഡാമിലേക്ക് (ഐഎഫ്എഫ്ആർ) തിരഞ്ഞെടുക്കപ്പെട്ടു. ഫെസ്റ്റിവൽ മത്സര വിഭാഗത്തിലേക്കും സിനിമ തിരഞ്ഞെടുത്തിട്ടുണ്ട്..

Advertisment

Read More: പ്രണയപൂർവ്വം നയൻതാരയും വിക്കിയും, ചിത്രങ്ങൾ

സിനിമയിലെ ക്രൂ അംഗങ്ങൾക്കൊപ്പമുളള നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും ഫോട്ടോ വൈറലായിട്ടുണ്ട്. പാരമ്പര്യ വസ്ത്രത്തിലാണ് ഇരുവരും ഫൊട്ടോയിലുളളത്. മുണ്ടും ഷർട്ടുമാണ് വിഘ്നേഷ് ധരിച്ചത്. നയൻതാരയാവട്ടെ തന്റെ ഇഷ്ടവേഷമായ സാരിയും. പട്ടുസാരിയിൽ അതിസുന്ദരിയായിരുന്നു നയൻതാര.

സാരിയോട് നയൻതാരയ്ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. പൊതുപരിപാടികൾക്ക് നയൻതാര പലപ്പോഴും സാരിയാണ് തിരഞ്ഞെടുക്കാറുളളത്. അവാർഡ് ഷോകളിൽ മിക്കപ്പോഴുമുളള താരത്തിന്റെ എൻട്രിയും സാരിയിലാണ്. അതിൽതന്നെ കസവുളള സാരിയാണ് നയൻതാര കൂടുതലും തിരഞ്ഞെടുത്തിട്ടുളളത്.

Advertisment

റൗഡി പിക്ചേഴ്സിന്റെ മൂന്നാമത്തെ പ്രൊജക്ടാണ് 'കൂഴങ്കൾ'. നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലർ സിനിമ 'നെട്രികൺ', വസന്ത് രവി നായകനാവുന്ന 'റോക്കി' എന്നിവയാണ് റൗഡി പിക്ചേഴ്സ് നിർമ്മിക്കുന്ന മറ്റു സിനിമകൾ. നയൻതാരയുടെ 65-ാമത്തെ സിനിമയാണ് നെട്രികൺ. മലയാളി താരമായ അജ്മല്‍ അമീർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രജനീകാന്ത് നായകനായി 1981ല്‍ പുറത്തിറങ്ങിയ ‘നെട്രികണ്‍’ (മൂന്നാം കണ്ണ്) എന്ന സിനിമയുടെ പേരാണ് നയൻതാരയുടെ പുതിയ സിനിമയ്ക്കും നൽകിയിരിക്കുന്നത്.

കാമുകൻ വിഘ്നേഷ് നിർമ്മിക്കുന്ന ചിത്രത്തിൽ നയൻതാര നായികയാവുന്നുവെന്ന പ്രത്യേകതയും 'നെട്രികൺ' സിനിമയ്ക്കുണ്ട്. ഏറെ വർഷങ്ങളായി പ്രണയത്തിലാണ് നയൻതാരയും വിഘ്നേഷും. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Vignesh Shivan Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: