/indian-express-malayalam/media/media_files/2026/01/19/nayanthara-trisha-photo-fi-2026-01-19-17-20-07.jpg)
നയൻതാരയും തൃഷയും | ഫൊട്ടോ: നയൻതാര ഇൻസ്റ്റഗ്രാം
തെന്നിന്ത്യൻ സിനിമാ ലോകത്തെ രണ്ട് ധ്രുവങ്ങളായി നിൽക്കുന്ന താരറാണിമാരാണ് നയൻതാരയും തൃഷയും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ തങ്ങളുടേതായ സാമ്രാജ്യം കെട്ടിപ്പടുത്ത ഇവർക്കിടയിൽ കടുത്ത മത്സരമാണെന്ന് ആരാധകർക്കിടയിൽ എപ്പോഴും സംസാരമുണ്ട്. എന്നാൽ ഈ മത്സരബുദ്ധിയെയും ശത്രുതയെക്കുറിച്ചുള്ള ഗോസിപ്പുകളെയും കാറ്റിൽ പറത്തിക്കൊണ്ടാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ നയൻതാര തൻ്റെ സേഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
Also Read: കരീനയും ആലിയയുമെല്ലാം 2016ലെ ചിത്രങ്ങൾ പങ്കുവെക്കുന്നത് എന്തുകൊണ്ട്? ഈ ട്രെൻഡിനു പിന്നിലെന്ത്?
സൂര്യനെ സാക്ഷിയാക്കി ഇരവരും ഒരുമിച്ച് പോസ് ചെയ്യുന്ന രസകരമായ ചിത്രങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്.
തെന്നിന്ത്യൻ സിനിമാ ചരിത്രത്തിൽ നയൻതാരയും തൃഷയും ഒരേ സമയം മുൻനിരയിൽ എത്തിയവരാണ്. ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നയൻതാര സ്വന്തമാക്കിയപ്പോൾ, തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ടും തെന്നിന്ത്യയുടെ പ്രിയങ്കരിയായി തൃഷയും തിളങ്ങി. ഇരുവരും തമ്മിൽ ശീതസമരത്തിലാണെന്നും സിനിമകളിൽ അവസരങ്ങൾക്കായി മത്സരിക്കാറുണ്ടെന്നുമുള്ള വാർത്തകൾ കാലങ്ങളായി കോളിവുഡിൽ സജീവമായിരുന്നു.
Also Read:ഹൃദയം നിറഞ്ഞ സന്തോഷത്തോടെ കുഞ്ഞുമാലാഖയെ പരിചയപ്പെടുത്തുന്നു; രാജ്കുമാർ റാവു
2000കളുടെ അവസാനത്തിൽ, നയൻതാര- തൃഷ ശത്രുത ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ വിജയ് ടിവിക്ക് നൽകിയ അഭിമുഖത്തിലും തൃഷയുമായി താനത്ര സുഖത്തിൽ അല്ലെന്ന് നയൻതാര പറയാതെ പറയുന്നുണ്ട്.
തൃഷ, ശ്രിയ ശരൺ തുടങ്ങിയ സമപ്രായക്കാരുമായുള്ള 'സൗഹൃദ'ത്തെക്കുറിച്ച് ചോദിച്ചപ്പോൾ നയൻതാരയുടെ മറുപടിയിങ്ങനെ: "ഫ്രണ്ട്സ് എന്നത് അലക്ഷ്യമായി ഉപയോഗിക്കാൻ പറ്റുന്ന ഒരു വലിയ വാക്കാണ്. ഞാൻ തൃഷയുമായി സൗഹൃദത്തിലല്ല. ഞങ്ങൾ പരിചയക്കാരാണ്. ഞങ്ങൾക്കിടയിൽ പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നു, സ്ത്രീകൾ മറ്റ് സ്ത്രീകളുമായി ഇണങ്ങില്ല എന്ന പഴയ വിശ്വാസം പോലെയാണിത്. പക്ഷേ സത്യം പറഞ്ഞാൽ, എനിക്ക് അവരുമായോ ആരുമായോ ഒരു പ്രശ്‌നവുമില്ല," നയൻതാര പറഞ്ഞു. കാര്യങ്ങൾ പരിഹരിക്കാൻ താൻ മാത്രം ശ്രമിച്ചിട്ടു കാര്യമില്ലെന്നും നയൻതാര പറഞ്ഞിരുന്നു.
Also Read:കണ്ണെടുക്കാൻ തോന്നുന്നില്ല: തെന്നിന്ത്യയുടെ നാഷണൽ ക്രഷായി സാറ
ദിവ്യദർശിനി എന്ന ഡിഡി നീലകണ്ഠനുമായുള്ള അഭിമുഖത്തിൽ പിന്നീടൊരിക്കൽ പിണക്കം മറന്ന് പരസ്പരം സംസാരിച്ചതിനെ കുറിച്ച് നയൻതാര മനസ്സു തുറന്നിരുന്നു.
"ഞങ്ങൾ മുൻപു നല്ല സുഹൃത്തുക്കളായിരുന്നു. പിന്നെ ഒരേ ഇൻഡസ്ട്രിയിൽ ഇരിക്കുകയല്ലേ, ഞങ്ങൾക്കിടയിൽ എന്തോ സംഭവിച്ചു. എന്തൊക്കെയോ തെറ്റിദ്ധാരണകൾ. എന്താണ് പറ്റിയതെന്ന് ഞങ്ങൾക്കു രണ്ടുപേർക്കും അറിയില്ലായിരുന്നു.ഞങ്ങൾ പരസ്പരം മിണ്ടുന്നത് നിർത്തി. പക്ഷേ വർഷങ്ങൾക്കു ശേഷം ഞങ്ങൾ ഫിലിം ഫെയർ പാർട്ടിയിൽ വച്ച് വീണ്ടും സംസാരിച്ചു. തൃഷയാണ് വന്നു സംസാരിച്ചത്. അങ്ങനെ ചെയ്തതിൽ ഞാൻ തൃഷയെ അഭിനന്ദിക്കുന്നു. അതത്ര എളുപ്പമല്ല." എന്നാണ് നയൻതാര പറഞ്ഞത്.
Read More: മലമുകളിൽ നിന്നൊരു നോർവിയൻ കാഴ്ച; ചിത്രങ്ങൾ പങ്കുവച്ച് ടൊവിനോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us