നെറ്റ്ഫ്‌ളിക്ക്‌സിന്റെ ഇന്ത്യന്‍ സീരിസായ സേക്രഡ് ഗെയിംസിലെ മാല്‍ക്കം എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. മാല്‍ക്കത്തെ അവതരിപ്പിച്ചത് ലൂക്ക് കെന്നി എന്ന നടനായിരുന്നു. നോട്ടം കൊണ്ടു പോലും ഭീതി പടര്‍ത്തുന്ന മാല്‍ക്കത്തെ ലൂക്ക് ഗംഭീരമാക്കിയിരുന്നു.

ലൂക്കിന്റെ പ്രകടനം സിനിമാ ലോകത്തിന്റെ ശ്രദ്ധ നേടിയിരിക്കുകയാണ്. സീരിസിന് ഹിന്ദിയില്‍ മാത്രമല്ല മറ്റ് സിനിമാ മേഖലകളിലും ആരാധകരുണ്ട്. ഇപ്പോഴിതാ ലൂക്കിനെ തേടി തമിഴ് സിനിമയും എത്തിയിരിക്കുകയാണ്. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ ലൂക്കും എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More: Nivin Pauly Nayanthara ‘Love Action Drama’ Review: ‘കംഫര്‍ട്ട് സോണി’ലേക്ക് മടങ്ങിയെത്തി നിവിന്‍ പോളി

നയന്‍താരയുടെ കാമുകന്‍ വിഗ്നേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയായിരിക്കും ലൂക്ക് തമിഴിലെത്തുക. മിലിന്ദ് റാവുയായിരിക്കും ചിത്രം സംവിധാനം ചെയ്യുക. സിദ്ധാര്‍ത്ഥും ആന്‍ഡ്രിയയും തകര്‍ത്ത ഹൊറര്‍ ചിത്രം അവളുടെ സംവിധായകനാണ് മിലിന്ദ്.

പേരിടാത്ത ചിത്രത്തില്‍ നയന്‍താരയായിരിക്കും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. നേരത്തെ തന്നെ ഇമൈകള്‍ നൊടികള്‍,ഐറ, കൊലയുതിര്‍ കാലം തുടങ്ങിയ ഹൊറര്‍ ചിത്രങ്ങളിലൂടെ നയന്‍താര കൈയ്യടി നേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook