‘വിശ്വാസം’സിനിമയുടെ പുതിയ ലൊക്കേഷൻ ചിത്രങ്ങൾ റിലീസ് ആയി. അജിത്ത് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിൽ അജിത്തിന്റെ ഭാര്യയായാണ് നയൻതാരയെത്തുന്നത്.ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

‘ബില്ല’, ‘ആരംഭം’, ‘അയേഗൻ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്തും നയന്‍താരയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്’ വിശ്വാസം’. ഈ ചിത്രത്തിനായി നയന്‍താര മറ്റു ചിത്രങ്ങളുടെ ഡേറ്റുകള്‍ വരെ അഡ്ജസ്റ്റ് ചെയ്തിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അജിത്തിനോടുള്ള ബഹുമാനംകൊണ്ട് കഥ പോലും കേള്‍ക്കാതെയാണ് നയന്‍താര സിനിമ ചെയ്യാന്‍ തയ്യാറായത് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ശിവയാണ് ചിത്രത്തിന്റെ സംവിധായകൻ. ശിവ- അജിത്ത് കൂട്ടുക്കെട്ടിൽ പിറന്ന മുൻ ചിത്രങ്ങളായ ‘വീരം’, ‘വേഗം’, ‘വേതാളം’ എന്നിവയെല്ലാം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചിരുന്നു. അതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്.

Read more:’വിശ്വാസം’ ചിത്രീകരണത്തിനിടെ നര്‍ത്തകന്റെ മരണം, കുടുംബത്തിന് താങ്ങായി ‘തല’

മലയാളി ബാലതാരമായ അനിഘ ഈ ചിത്രത്തില്‍ അജിത്തിന്റെ മകളായി വേഷമിടുന്നുണ്ട്. ഗൗതം മേനോന്‍ ചിത്രമായ ‘എന്നൈ അറിന്താലി’ലും അനിഘ അജിത്തിന്റെ മകളായി അഭിനയിച്ചിട്ടുണ്ട്.

Read more: മാസ് ആക്ഷനുമായി അജിത്തിന്റെ ‘വിശ്വാസം’ ചിത്രീകരണം; ചിത്രങ്ങൾ

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ